സമസ്‌ത സന്ദേശ യാത്ര മംഗലാപുരത്ത്‌ ഉജ്വല സമ്മേളനത്തോടെ സമാപിച്ചു.

മംഗലാപുരം : സമ്‌സ്‌ത സന്ദേശ യാത്ര സമാപിച്ചു. മണ്ണും മനസ്സും ഇനി സമസ്‌തയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന മലപ്പുറം വേങ്ങര കൂരിയാട്ടേക്ക്‌. സമസ്‌ത 85ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നായകനായ സമസ്‌ത സന്ദേശ യാത്ര മംഗലാപുരത്ത്‌ ഉജ്വല സമ്മേളനത്തോടെ സമാപിച്ചു. ജനുവരി 23ന്‌ തമിഴ്‌നാട്ടിലെ കന്യാകുമാരി കുളച്ചലില്‍ നിന്ന്‌ ആരംഭിച്ച സന്ദേശ യാത്ര നൂറോളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെയും ദക്ഷിണ കന്നഡയിലെ മംഗലാപുരത്തും ലഭിച്ച ഊഷ്‌മള സ്വീകരണങ്ങള്‍ കേരളത്തിന്‌ പുറത്തും സമസ്‌ത ഒരു അജയ്യ ശക്തിയാണെന്ന്‌ തെളിയിച്ചു. 

 സമസ്‌തയുടെയുടെയും സത്യസാക്ഷികളാവുക എന്ന സമ്മേളന സന്ദേശവും അറിയിച്ചുള്ള ലഘുലേഖ വിതരണം പല സ്ഥലങ്ങളിലും നാട്ടുകാര്‍ ഏറ്റെടുത്തത്‌ നവ്യാനുഭവമായി. 

ഫെബ്രുവരി 23 മുതല്‍ 26 വരെ നടക്കുന്ന 85-ാം വാര്‍ഷിക സമ്മേളന സൂചകമായി ഓരോ ജില്ലയിലും 85 ബൈക്കുകളില്‍ ശുഭ്ര വസ്‌ത്രധാരികളായ സംഘടനാ പ്രവര്‍ത്തകരും നിരവധി വാഹനങ്ങളും അനുഗമിച്ചത്‌ സന്ദേശ യാത്രക്ക്‌ മിഴിവേകി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും യാത്ര നായകനെയും സമസ്‌ത നേതാക്കളെയും ദഫിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെയാണ്‌ ആനയിച്ചത്‌. പ്രധാന നഗരങ്ങളിലെ റോഡിന്റെ ഇരുവളങ്ങളിലും തിങ്ങി നിറഞ്ഞ ജനം യാത്രാ നായകനെയും സമസ്‌ത നേതാക്കളെയും കൈവീശി അഭിവാദ്യമര്‍പ്പിച്ചു. 

മംഗലപുരം ബന്ദര്‍ ടൗണില്‍ നടന്ന സമാപന സമ്മേളനം സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍ ഉദ്‌ഘാടനം ചെയ്‌തു. മംഗലാപുരം ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയംഗം അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.

സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ , പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌ , എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ഹാജി കെ.മമ്മദ്‌ ഫൈസി, പി.പി മുഹമ്മദ്‌ ഫൈസി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ , മെട്രോ മുഹമ്മദ്‌ ഹാജി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, എസ്‌.കെ ഹംസ ഹാജി, അബ്ദുറഹിമാന്‍ കല്ലായി, പാലത്തായി മൊയ്‌തു ഹാജി, അബൂബക്കര്‍ ബാഖവി മലയമ്മ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, മുസ്‌തഫ അശ്‌റഫി കക്കുപടി, ഫരീദ്‌ റഹ്‌മാനി കാളികാവ്‌, അഹമ്മദ്‌ തേര്‍ലായി, കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഖാസിം മുസ്‌ലിയാര്‍ കുമ്പള, ഹാജി ഇബ്രാഹീം കോടിജാല്‍, വി.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, ബി.എ മൊയ്‌തീന്‍ ഹാജി, വി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, ഖാദര്‍ ഫൈസി കുന്നുംപുറം, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, ചെറീത്‌ ഹാജി, പി.കെ.എ ലത്തീഫ്‌ ഫൈസി, ചെറുകുളം അബ്ദുല്ല ഫൈസി എന്നിവര്‍ പ്രസംഗിച്ചു