തിരുകേശത്തിന്റെ പേരില് കാന്തപുരം സമുദായത്തെ വഞ്ചിക്കുന്നു: ബാപ്പുമുസ്ല്യാര്

കാസര്‍കോഡ്: തിരുകേശത്തിന്റെ പേരില്‍ കാന്തപുരം സമുദായത്തെ വഞ്ചിക്കുകയാണെന്ന് സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പുമുസ്്‌ല്യാര്‍ പറഞ്ഞു.. കാന്തപുരം-ഖസ്‌റജി കൂട്ടുകെട്ടു ണ്ടാക്കിയ കെട്ടുകഥയാണ് വിവാദ തിരുകേശം. പ്രവാചകന്റെ മുടികള്‍ ഇന്നും പല സ്ഥലങ്ങളിലും ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാമ്പത്തികലാഭത്തിന് വേണ്ടിയാണ് കേരളത്തില്‍ തിരുകേശമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേശം കൊണ്ടുനടക്കുന്നവര്‍ ഇതിന്റെ സത്യാ വസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. 
സമസ്ത വൈസ് പ്രസിഡന്റായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ച് സി.ബി.ഐ നിഷ്പക്ഷമായ പുനരന്വേഷണം നടത്തണം. മരണത്തിലെ സത്യാവസ്ഥ പുറത്തറിയാന്‍ വിശ്വാസികള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പണ്ഡിതസമൂഹത്തിന്റെ ആധികാരിക സംഘടനയാണ് സമസ്ത.
9105 മദ്‌റസകള്‍ സമസ്തയ്ക്ക് കീഴിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിശ്വാസങ്ങളേയും ആചാരങ്ങളേയും കാത്തുസൂക്ഷിക്കുന്ന സുന്നീ സമൂഹം ഇന്നും സമസ്തയ്ക്ക് പിന്നിലാണെന്നും പുത്തന്‍ വാദികള്‍ക്ക് ഇതില്‍ സ്വാധീനം ചെലുത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സമ്മേളനത്തിന്റെ സന്ദേശയാത്രയ്ക്ക് സംസ്ഥാനത്ത് 65 കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
 കാസര്‍കോട്ടെ പര്യടനത്തിന് ശേഷം ജാഥ ഇന്നലെ രാത്രി മംഗലാപുരത്ത് സമാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി പി ഉമ്മര്‍ഫൈസി, എം പി അബ്ദുല്ലമുസ്്‌ല്യാര്‍, എം എ ഖാസിം മുസ്്‌ല്യാര്‍, യു എം അബദുര്‍റഹ്്മാന്‍ മുസ്്‌ല്യാര്‍, അബ്ദുര്‍റഹ്്മാന്‍ കല്ലായി, എസ് കെ ഹംസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.