താമരശ്ശേരി: സാത്വികരമായ പണ്ഡിതന്മാരുടെ ആത്മീയ വിശുദ്ധിയും ആദര്‍ശ ശുദ്ധിയുമാണ് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ വളര്‍ച്ചയ്ക്ക് കാരണമെന്ന് കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പറഞ്ഞു. 'സമസ്ത' 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം ആദര്‍ശ പദയാത്ര കട്ടിപ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എം.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, പി.എം. ബാവജിറാനി, ജലീല്‍ ബാഖവി പാറന്നൂര്‍, ഹസ്സന്‍ ദാരിമി, സി. മുഹമ്മദ് അബ്ദുറഹിമാന്‍, എം.പി. ആലിഹാജി എന്നിവര്‍ പ്രസംഗിച്ചു. പി.സി. മുഹമ്മദ് ഇബ്രാഹിം സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍മജീദ് ദാരിമി ചളിക്കോട നന്ദിയും പറഞ്ഞു. സൈനുല്‍ അബിദീന്‍ തങ്ങള്‍, എ.ടി. മുഹമ്മദ്, സാജിദ് ഫൈസി, കെ.പി.സി. ഇബ്രാഹിംമൗലവി, എം.ടി.എം. കരീം ഫൈസി, കെ.പി. സൈനുദ്ദീന്‍, സമദ്ഹാജി, സലാം, എന്‍. എം. ബഷീര്‍ഹാജി, കെ. അബ്ദുറഹിമാന്‍, സി.പി. അബ്ദുള്ള എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് ജാഥകത്തറമ്മലില്‍ നിന്നും ആരംഭിച്ച് വൈകിട്ട് ആറിന് നരിക്കുനിയില്‍ സമാപിക്കും