കമ്പളക്കാട് : കുടുംബ-അയല്‍പക്ക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണുകൊണ്ടിരിക്കുന്ന വര്‍ത്ത മാന കാലത്ത് മാനവര്‍ ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും പ്രവാചക ദര്‍ശനങ്ങളിലേക്ക് തിരിച്ചു നടക്കണമെന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
കമ്പളക്കാട് സൗത്ത് മദ്രസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 4 ദിവസം നീണ്ടുനിന്ന നബിദിനാ ഘോഷങ്ങളുടെ സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ അഹ്‌മദ് ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. വി പി മൊയ്‌തു ഹാജി, കെ ടി അബ്‌ദുന്നാസിര്‍ ദാരിമി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ മുഹമ്മദ്‌കുട്ടി ഹസനി തുടങ്ങിയവര്‍ പ്രസംഗിച്ചു. പി ടി അഷ്‌റഫ് സ്വാഗതവും റഫീഖ് തോപ്പില്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ഘോഷയാത്രക്ക് പി ടി കുഞ്ഞബ്‌ദുള്ള ഹാജി, സി എച്ച് ഹംസ ഹാജി, കടവന്‍ ഹംസ ഹാജി, പി ടി അഷ്‌റഫ്, കുന്നത്ത് മൊയ്‌തു ഹാജി, പി സി ഇബ്രാഹിം ഹാജി, കെ കെ ഹംസ ഹാജി, കെ കെ മുത്തലിബ് ഹാജി, അബ്‌ദുന്നാസിര്‍ ദാരിമി, സി അബൂബക്കര്‍ മുസ്‌ലിയാര്‍, വി കെ മോയിന്‍ മുസ്‌ലിയാര്‍, കെ സി കുഞ്ഞിമൂസ ഹാജി, ഫള്‌ല്‍ മൗലവി, സി എച്ച് മൊയ്‌തു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശേഷം മൗലിദ് പാരായണവും മീലാദ് സന്ദേശപ്രഭാഷണവും നടത്തി. ഇബ്രാഹിം ഫൈസി പേരാല്‍ പ്രസംഗിച്ചു