സമസ്ത ഇസ്‌ലാമിക കലാമേള മെയ് 25, 26, 27 ചങ്ങനാശ്ശേരിയില്‍

തേഞ്ഞിപ്പലം: മദ്രസ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാസാഹിത്യ മത്സരമായ സമസ്ത ഇസ്‌ലാമിക കലാമേള മെയ് 25, 26, 27 തീയതികളില്‍ ചങ്ങനാശ്ശേരിയില്‍ നടക്കും. സമസ്തയുടെ ഒമ്പതിനായിരം മദ്രസകളിലെ പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികളില്‍നിന്ന് വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിര ത്തോളം കലാപ്രതിഭകളും ആയിരത്തോളം മദ്രസാ അധ്യാപകരുമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
വിവിധ പരിപാടികളില്‍ ദൈരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍ സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, കെ.ടി. അബ്ദുല്ല മൗലവി കാസര്‍കോട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുല്ല കൊട്ടപ്പുറം, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, ഡോ. എന്‍.എം. അബ്ദുല്‍ ഖാദിര്‍, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, ഒ.എ. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.സി. അഹമ്മദ്കുട്ടി മൗലവി കോഴിക്കോട് നന്ദിയും പറഞ്ഞു