(26കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. കേരള ത്തിനകത്തും പുറത്തുമായി 34 കേന്ദ്രത്തില്‍ മനുഷ്യജാലിക സംഘടിപ്പിക്കും. കേരളത്തില്‍ 12 കേന്ദ്രങ്ങളിലും ദക്ഷിണ കന്നഡ, ഹാസന്‍, ചിക്മംഗ്ലൂര്‍, നീലഗിരി, അന്തമാന്‍, കില്‍ത്താന്‍ ദ്വീപ്, യു.എ.ഇ., സൗദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലുമാണ് മനുഷ്യജാലിക നടത്തുന്ന തെന്ന് ഭാരവാഹികള്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.
രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായാണ് പരിപാടി. തീവ്ര-ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നവരെ തടയുക, രാഷ്ട്രപുനര്‍നിര്‍മാണത്തിന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളിയാക്കുക എന്നിവയാണ് മനുഷ്യജാലികയുടെ ആഹ്വാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.പി. മോഹനന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അറിയിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി, സെക്രട്ടറി റഹീം ചുഴലി എന്നിവര്‍ പങ്കെടുത്തു.
1-ദക്ഷിണ കന്നഡ - ഉളളാള 2-ചിക്‌മാംഗ്ലൂര്‍ 3-ഹാസ്സന്‍ 4-കൊടുക്-മൂര്‍നാഡ് 5- കാസര്‍ഗോഡ്-മഞ്ചേസ്വരം 6-കണ്ണൂര്‍-മട്ടന്നൂര്‍ 7-വയനാട്-മീനങ്ങാടി 8-കോഴിക്കോട്-കൊടുവളളി 9-മലപ്പുറം-കൊണ്ടോടി 10-പാലക്കാട്-അലനല്ലൂര്‍ 11-തൂശൂര്‍-ചെറുതുരുത്തി 12-എറണാംകുളം-കാക്കനാട് 13-ഇടുക്കി-വണ്ണപ്പുറം 14-ആലപ്പുഴ-ആലപ്പുഴ 15-തിരുവനന്തപരം-ഗാന്ദിപാര്‍ക്ക് 16-നീലഗിരി-പാടന്തറ 17-കൊല്ലം-കൊല്ലം 18-ബാംഗ്ലൂര്‍ 19-ചെന്നൈ 20-ഡല്‍ഹി 21-ദുബൈ 22-ഷാര്‍ജ 23-ബഹറൈന്‍ 24-കുവൈത്ത് 25-അബൂദാബി 26-ഖത്തര്‍ 27-ദമാം 28-റിയാദ് 29-മക്ക 30-ജിദ്ദ 31 - മസ്‌ക്കറ്റ് 32 - സലാല 33. ലക്ഷദ്വീപ്, കില്‍ത്താന്‍ 34. അന്തമാന്‍
കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനവരി 26ന് മനുഷ്യ ജാലിക ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടക്കും. രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം 4 മണിക്ക് പൊസോട്ട് മഖാം സിയാറത്തോടുകൂടി മനുഷ്യ ജാലിക റാലി നടത്തും. 5 മണിക്ക് ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ അബ്ദുല്ല, ഇബ്രാഹിം ഹാജി മച്ചംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.
മട്ടന്നൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ മനുഷ്യജാലിക വ്യാഴാഴ്ച മട്ടന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിര്‍വഹിക്കും. രാജ്യത്തിന്റെ സ്വസ്ഥതക്കും അഖണ്ഡതക്കും ഭീഷണി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് തീവ്രവാദശക്തികളെ പ്രതിരോധിക്കുകയും മാനവിക- മതേതരത്വ സൗഹാര്‍ദ്ദം വളര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കല്പറ്റ: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ മീനങ്ങാടിയില്‍ 'മനുഷ്യജാലിക' നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൊടുവള്ളി: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ.് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറാമത് 'മനുഷ്യജാലിക' വ്യാഴാഴ്ച 4.30 ന് കൊടുവള്ളി പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മിനിസ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറസാഖ് ബുസ്താനി ദേശീയപതാക ഉയര്‍ത്തും. വൈകിട്ട് 4.30ന് പാലക്കുറ്റിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം മിനിസ്റ്റേഡിയത്തില്‍ സമാപിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സലാഹുദ്ദീന്‍ ഫൈസി വല്ലാപ്പുഴ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സുബുലുസ്സലാം പുതുപ്പണം, ആര്‍.വി.എ.സലാം, ടി.പി. സുബൈര്‍, ഫാറൂഖ് പന്നൂര്‍, പി.യു. ഫൈസല്‍ ഫൈസി മടവൂര്‍, സൈനുല്‍ ആബിദ് മച്ചക്കുളം എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക കൊണ്ടോട്ടിയില്‍ നടക്കും. രാവിലെ 8.30 ന് കൊണ്ടോട്ടി അങ്ങാടിക്ക് സമീപമുള്ള ജാലിക ഗ്രൗണ്ടില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് കോടങ്ങാട് പള്ളി പരിസരത്തുനിന്ന് റാലി നടക്കും