മനുഷ്യജാലിക; ജെ.എന്.യു.വില് സംവാദം ഇന്ന് (26-01-2012)

ന്യൂഡല്‍ഹി : മനുഷ്യജാലികയുടെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ജനുവരി 26 ന്‌ SKSSF ഡല്‍ഹി ചാപ്‌റ്റര്‍ സംവാദം സംഘടിപ്പിക്കുന്നു. `ഇന്ത്യന്‍ ഭരണഘടനയും സാമൂഹ്യ നീതിയും: ന്യൂനപക്ഷപരിപ്രേക്ഷ്യത്തില്‍ 'എന്ന വിഷയത്തെക്കുറിച്ച്‌ നടക്കുന്ന സംവാദം കേന്ദ്ര മുന്‍ ഹജ്ജ്‌ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ജമ്മുകാശ്‌മീര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. റിയാസ്‌ പഞ്ചാബി മുഖ്യാതിഥി ആയിരിക്കും.

സമസ്‌ത വിദ്യാര്‍ത്ഥി സംഘടന SKSSF റിപ്പബ്ലിക്‌ ദിനത്തില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ 36 കേന്ദ്രങ്ങളിലായി നടത്തുന്ന മനുഷ്യജാലികയുടെ ഭാഗമായാണ്‌ സംവാദം സംഘടിപ്പിക്കുന്നത്‌. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ അറബിക്‌ ആന്റ്‌ ആഫ്രിക്കന്‍ സ്റ്റഡീസില്‍ വെച്ച്‌ നടക്കുന്ന പരിപാടി വൈകിട്ട്‌ 3 മണിക്ക്‌ ആരംഭിക്കും. സംവാദത്തില്‍ നവാസ്‌ നിസാര്‍ (ഡല്‍ഹി യൂണിവേഴ്‌സിറ്റി), ജയേഷ്‌ കെ.യു (അഡ്വ. സുപ്രിം കോര്‍ട്ട്‌), ഫൈസല്‍ സി.കെ തുടങ്ങിയവര്‍ സംബന്ധിക്കും.