മതേതരത്വ ഇന്ത്യക്ക് വേണ്ടി പ്രയത്നിക്കുക - SKSSF മനുഷ്യ ജാലിക

കോഴിക്കോട്: രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ നാം പ്രതിജ്ഞാ ബദ്ദ്ദരാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് രാജ്യവ്യാപകമായി സംഘടിപ്പിച്ച മനുഷ്യ ജാലികകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 12 കേന്ദ്രങ്ങളിലും ദക്ഷിണ കന്നഡ, ഹാസന്‍, ചിക്മംഗ്ലൂര്‍, നീലഗിരി, അന്തമാന്‍, കില്‍ത്താന്‍ ദ്വീപ്, എന്നിവിടങ്ങളിലാണ് ജാലികകള്‍ നടന്നത്.
രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവു മായാണ് പരിപാടി. തീവ്ര-ഭീകര പ്രവര്‍ത്തന ങ്ങള്‍ക്ക് വഴിയൊരുക്കുന്നവരെ തടയുക, രാഷ്ട്ര പുനര്‍നിര്‍മാണത്തിന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളിയാക്കുക എന്നിവയാണ് മനുഷ്യ ജാലിക പ്രധാനമയും വിഷയമാക്കിയത്

കല്‍പ്പറ്റ : രാഷ്‌ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ചരിത്രസംഭവമായി. ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ ജാലികയില്‍ കണ്ണികളായി. മീനങ്ങാടി ടൗണില്‍ നടന്ന പരിപാടി സി മമ്മൂട്ടി എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട്‌ മുഹമ്മദ്‌കുട്ടി ഹസനി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ ജി നായര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം എ അയ്യൂബ്‌ അഭിവാദ്യമര്‍പ്പിച്ചു. മൂനീര്‍ ഹുദവി വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി സി ത്വാഹിര്‍ സ്വാഗതവും വര്‍ക്കിംഗ്‌ സെക്രട്ടറി കെ എ റഹ്‌മാന്‍ നന്ദിയും പറഞ്ഞു. സമസ്‌ത സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ കലണ്ടര്‍ സമസ്‌ത ജില്ലാ സെക്രട്ടറി എസ്‌ മുഹമ്മദ്‌ ദാരിമി പനന്തറ മുഹമ്മദിന്‌ നല്‍കി പ്രകാശനം ചെയ്‌തു. ശംസുല്‍ ഉലമാ അക്കാദമി വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ജാലികാ സപ്ലിമെന്റ്‌ സി മമ്മൂട്ടി എം എല്‍ എ സയ്യിദ്‌ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. ആനമങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്‌, ടി സി അലി മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ്‌ ബാഖവി കമ്പളക്കാട്‌, എ കെ സുലൈമാന്‍ മൗലവി, കെ അലി മാസ്റ്റര്‍, ശംസുദ്ദീന്‍ റഹ്‌മാനി, മുഹമ്മദ്‌ ദാരിമി വാകേരി, കുഞ്ഞിമുഹമ്മദ്‌ ദാരിമി സംബന്ധിച്ചു. നേരത്തെ മീനങ്ങാടി പഞ്ചായത്ത്‌ ഗ്രൗണ്ടില്‍ നിന്ന്‌ ജാലികാ റാലി ആരംഭിച്ചു. 63 പതാകയേന്തിയ നേതാക്കള്‍ നേതൃത്വം നല്‍കിയ ജാഥക്ക്‌ പിന്നില്‍ 63 വീതം ആക്‌ടീവ്‌ വിംഗ്‌, ത്വലബാ വിംഗ്‌, എസ്‌ ബി വി, സ്‌കൗട്ട്‌ സംഘവും തുടര്‍ന്ന്‌ പ്രവര്‍ത്തകരും പൊതുജനങ്ങളും അണിനിരന്നു. റാലിക്ക്‌ അഷ്‌റഫ്‌ ഫൈസി, അബൂബക്കര്‍ റ ഹ്‌മാനി, സാജിദ്‌ ബാഖവി, ജലീല്‍ പറളിക്കുന്ന്‌, ശിഹാബ്‌ ചെതലയം, സമദ്‌ ആറാംമൈല്‍, ഷമീര്‍ കുപ്പാടിത്തറ നേതൃത്വം നല്‍കി. 
കാസര്‍കോട്‌ : രാഷ്‌ട്രരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും വര്‍ഷങ്ങളിലായി ജനുവരി 26ന്‌ നടന്നുവരുന്ന മനുഷ്യജാലിക കാസര്‍കോട്‌ ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. പൊസോട്ട്‌ മഖാം സിയാറത്തിന്‌ സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്‌ എന്‍.പി.എം.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്‌തജില്ലജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി ജില്ലാപ്രസിഡണ്ടിന്‌ പതാക കൈമാറി ആരംഭിച്ച മനുഷ്യജാലിക റാലിക്ക്‌ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, മുഹമ്മദ്‌ ഫൈസി കജ, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, സത്താര്‍ ചന്തേര, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി കോട്ടപ്പുറം, സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാഭാരവാഹികള്‍ക്ക്‌ പിന്നില്‍ ദേശിയപതാകയുടെ കളറിന്‌ അനുസരിച്ച്‌ കാമ്പസ്‌, ത്വലബ, വിഖായ വളണ്ടിയര്‍മാര്‍ അണിനിരന്നു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ന്റെ പതാക വഹിച്ചുകൊണ്ട്‌ മുന്നൂറ്റി പതിമൂന്ന്‌ അംഗങ്ങളില്‍ കാമ്പസ്‌ വിംഗിന്റെ പ്രവര്‍ത്തകര്‍ കുങ്കുമ തൊപ്പിയും ത്വലബ വിംഗിന്റെ പ്രവര്‍ത്തകര്‍ വെള്ള തൊപ്പിയും വിഖായ വിംഗിന്റെ പ്രവര്‍ത്തകര്‍ പച്ച തൊപ്പിയും ധരിച്ചാണ്‌ റാലിയില്‍ അണിനിരന്നത്‌. അതിന്റെ പിന്നില്‍ തൊണ്ണൂറ്റിയാറ്‌ ജില്ലാകൗണ്‍സിലര്‍മാരും ആയിരത്തോളം വരുന്ന മുതഅല്ലിമിങ്ങളും അതിന്റെ പിന്നില്‍ ആയിരക്കണക്കിന്‌ സാധാരണപ്രവര്‍ത്തകരും ജാലികയില്‍ സംബന്ധിച്ചു. ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ബഷീര്‍ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി ഹബീബ്‌ ഫൈസി കോട്ടപാടം മുഖ്യപ്രഭാഷണം നടത്തി. മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍ അല്‍അസ്‌ഹരി, സമസ്‌താ ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്‌ എന്‍.പി.എം.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ സുന്നിയുവജനസംഘം ജില്ലാപ്രസിഡണ്ട്‌ എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, ട്രഷറര്‍ മെട്രോ മുഹമ്മദ്‌ഹാജി, പൈവളിഗ അബ്‌ദുള്‍ഖാദര്‍ മുസ്ലിയാര്‍, പാത്തൂര്‍ അഹമ്മദ്‌ മുസ്ലിയാര്‍, അബ്ബാസ്‌ ഫൈസി പുത്തിഗ, പള്ളങ്കോട്‌ അബ്‌ദുള്‍ഖാദര്‍ മദനി, സി.എച്ച്‌.ഖാലിദ്‌ ഫൈസി, പി.എസ്‌.ഇബ്രാഹിം ഫൈസി, മഹ്മൂദ്‌ ദാരിമി, സയ്യിദ്‌ ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, എം.അബ്‌ദുല്ല മുഗു, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, ഇബ്രാഹിം മുണ്ടിത്തടുക്ക, ഇബ്രാഹിം ഹാജി മച്ചംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്‌തു മൗലവി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ മുസ്ലീം ലീഗ്‌ ഗോള്‍ഡന്‍ അബ്‌ദുള്‍ഖാദര്‍, കോണ്‍ഗ്രസ്‌ അഡ്വ. സുബ്ബറൈ, ബി.ജെ.പി. അഡ്വ. ശ്രീകാന്ത്‌, സി.പി.എം. ചന്തപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊടുവള്ളി: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്. എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ മനുഷ്യജാലിക തീര്‍ത്തു. വ്യവസായ ഐ.ടി.വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍, വി.എം. ഉമ്മര്‍ എം.എല്‍.എ, എം.എ. റസാഖ്, പാറക്കല്‍ അബ്ദുള്ള, മഹ്മൂദ് സഅദി, അബൂബക്കര്‍ ഫൈസി, അയൂബ് കൂളിമാട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സുബുലുസ്സലാം പുതുപ്പണം സ്വാഗതവും ടി.പി.സുബൈര്‍ നന്ദിയും പറഞ്ഞു.
പാലക്കുറ്റിയില്‍നിന്നാരംഭിച്ച ജാഥയ്ക്ക് കുഞ്ഞാലന്‍കുട്ടി ഫൈസി, ആര്‍.എം. സുബുലുസ്സലാം, ആര്‍.വി.എ.സലാം, ഒ.പി.എം. അഷ്‌റഫ്, ഫൈസല്‍ കല്ലമ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SKSSF വിവിധ കേന്ദ്രങ്ങളില്‍ സംഘടിപിച്ച മനുഷ്യ ജാലിക മനുഷ്യ സാഗരം തീര്‍ത്തു . സംഘടന യുടെ അജയ്യത അറിയികുന്നതയിരുന്നു മനുഷ്യ സാഗരം. വിവിധ സ്ഥലങ്ങളില്‍ പണ്ഡിതന്മാര്‍ , മന്തിര്മാര്‍ , കലക്ടര്‍മാര്‍ , സാമുഹിക നേതാകള്‍, വിവിധ മത നേതാകള്‍ പങ്കെടുത്തു സംസാരിച്ചു.