മനുഷ്യസമൂഹത്തിന്റെ വിജയത്തിന് സൃഷ്ടാവായ അല്ലാഹു തയ്യാര്‍ ചെയ്ത ജീവിത പാന്ഥാവാണ് വിശിദ്ധ ഇസ്‌ലാം. ആദം നബി (സ) മുതല്‍ വരെയുള്ള ഒരു ലക്ഷത്തിപ്പതിനായിരത്തോളം പ്രവാചകര്‍ കാലാനുസൃതമായി പ്രബോധനം ചെയ്ത ഈ വിശുദ്ധ ദീന്‍ മനുഷ്യന്റെ സര്‍വോ•ുഖ മേഖലകളും അനാവരണം ചെയ്യുന്ന സമഗ്രവും കാലികവും ശാസ്ത്രീയവുമായ ജീവിത സംഹിതയാണ്. മുഹമ്മദ് നബി (സ) യുടെ നിയോഗത്തോടുകൂടി ഈ മതം ലോകത്ത് സമ്പൂര്‍ണ്ണമാക്കപ്പെടുകയുണ്ടായി.
മനുഷ്യന്റെ ജീവിത കര്‍മങ്ങള്‍ അനാവരണം ചെയ്യുന്ന കര്‍മ്മശാസ്ത്രം അഥവാ ഫിഖ്ഹാണ് വിശുദ്ധ ഇസ്‌ലാമിന്റെ മര്‍മ്മപ്രധാന ഭാഗം. മനുഷ്യകര്‍മ്മങ്ങളെ ആരാധന, ഇടപാടുകള്‍ (ക്രയവിക്രയങ്ങള്‍), വൈവാഹികം, ശിക്ഷാനടപടികള്‍ തുടങ്ങീ നാല് മേഖലകളിലായി കര്‍മ്മശാസ്ത്രം വിഭജിക്കപ്പെടുകയും വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, പണ്ഡിതാഭിപ്രായങ്ങളുടെ ഏകേപനം, ഖിയാസ് എന്നിവ അടിസ്ഥാനപ്പെടുത്തി നിയമവ്യവസ്ഥിതികള്‍ ക്രോഡീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
പ്രമാണങ്ങള്‍ ഉപര്യുക്തമായ നാലെണ്ണമാണെന്നും അവകള്‍ പറയപ്പെട്ട ക്രമത്തിലാണെന്നതിനും വളരെ വ്യക്തവും തര്‍ക്കരഹിതവുമായ തെളിവ് പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുന്നിസാഇലെ 59 -ാമത്തെ സൂക്തമാണ്.
1. ?????? ???? എന്നതിന്റെ വിവക്ഷ ഖുര്‍ആനെ അംഗീകരിക്കുക എന്നാണ്.
2. ?????? ?????? എന്നത് തിരുചര്യ അംഗീകരിക്കലാണെന്നും പ്രസ്തുത ഗ്രന്ഥങ്ങളില്‍ പറയുന്നു.
3. മൂന്നാമതായി തിരു സുന്നത്തില്‍ പരാമര്‍ശിക്കുന്നത് ???? ?????നെ നിങ്ങള്‍ അംഗികരിക്കുക എന്നാണ്. ഇതിന്റെ വിവക്ഷയില്‍ ആരെല്ലാം ഉള്‍കൊള്ളുമെന്നതില്‍ പണ്ഡിത•ാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണെ്ടങ്കിലും പ്രമുഖ തഫ്‌സീര്‍ പണ്ഡിതന്‍ ഇബ്‌നു അബ്ബാസ് (റ) ഉള്‍പ്പടെയുള്ള നിരവധി പണ്ഡിത•ാര്‍ അഭിപ്രായപ്പെട്ടത് ???? ????? കൊണ്ടുള്ള ഉദ്ദേശം പണ്ഡിത•ാരെന്നാണെന്നാണ്. അപ്പോള്‍ പണ്ഡിത•ാര്‍ ഇജ്തിഹാദിലൂടെ ഒരു കാര്യം കണെ്ടത്തി അവര്‍ ഏകോപിച്ച് ഒരു കാര്യം പറഞ്ഞാല്‍ അംഗികരിക്കല്‍ നിര്‍ബന്ധമാണ്. ഇതിനെ ശക്തിപ്പെടുത്തുമാറ് മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ??? ????? ??? ?????? ????? ?????? ????????? ????
4. അവസാനമായി പ്രസ്തുത സൂക്തത്തില്‍ പറയുന്നത് നിങ്ങള്‍ വല്ല കാര്യത്തിലും തര്‍ക്കിച്ചാല്‍ അല്ലാഹുവിലേക്കും പ്രവാചകനിലേക്കും മടങ്ങുക എന്നാണ്. ഇത് കൊണ്ടുള്ള ഉദ്ദേശ്യം ഖിയാമസ് ആകുന്നു.
അടിസ്ഥാന പ്രമാണങ്ങള്‍ നാലാണെന്നും അവ സൂക്തത്തില്‍ പറയപ്പെട്ട പ്രകാരമാണെന്നും റാസി, ഖിര്‍തുബി, അബുസ്സഊദ്, റൂഹുല്‍ ബയാന്‍ തുടങ്ങിയ നിരവധി വിശ്വ വിഖ്യാത തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ പറയുന്നു.
മുആദ് (റ) നെ നബി (സ) തങ്ങള്‍ യമനിലേക്ക് ഭരണാധിപനായി അയച്ചപ്പോള്‍ തങ്ങള്‍ ചോദിച്ചു: ''ജനങ്ങള്‍ക്കിടയില്‍ വല്ല പ്രശ്‌നത്തിലും വിധിയാവശ്യമായി വന്നാല്‍ താങ്കള്‍ എന്ത് അവലംബിക്കും?'' മുആദ് (റ) പറഞ്ഞു: അല്ലാഹുവിന്റെ കിതാബനുസരിച്ച് വിധി പറയും. '' വിശുദ്ധ ഖുര്‍ആനിലില്ലെങ്കിലോ?'' നബി തങ്ങള്‍ ചോദിച്ചു. റസൂലിന്റെ സുന്നത്തനുസരിച്ച്. ''ഇനി റസൂലിന്റെ സുന്നത്തിലുമില്ലെങ്കിലോ? '' അപ്പോള്‍ മുആദ് പറഞ്ഞു: കാര്യങ്ങള്‍ ചിന്തിച്ച് സത്യം ബോധ്യപ്പെടാന്‍ ഞാന്‍ ഗവേഷണം നടത്തും, തല്‍വിഷയകമായി ഞാനൊരു കുറവും വരുത്തുകയില്ല. അപ്പോള്‍ നബി (സ) സന്തോഷത്താല്‍ മുആദ് (റ) ന്റെ നെഞ്ചത്ത് തടവുകയും'' അല്ലാഹുവിന്റെ ദൂതന്റെ ദൂതനെ തന്റെ തൃപ്തിയിലേക്ക് വഴിനടത്തുകയും ചെയ്തവന്നാണ് സര്‍വ്വസ്തുതിയും'' എന്ന് പറയുകയും ചെയ്തു.( സുനനു അബീ ദാവൂദ്). തുര്‍മുദീ, ദാരിമീ, മുസ്‌നദു അഹ്മദ്
ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ന്റെ ഭരണകാലത്ത് ഒരു വൃദ്ധ തന്റെ അനന്തരസ്വത്തിനെക്കുറിച്ച് സംശയവുമായി ഖലീഫയെ സമീപിച്ചു. ഖലീഫ പറഞ്ഞു: '' നിന്റെ സ്വത്തിനെക്കുറിച്ച് ഖുര്‍ആനില്‍ എന്തെങ്കിലും പറഞ്ഞതായി ഞാന്‍ കാണുന്നില്ല. ഞാന്‍ മറ്റു സ്വഹാബികളുമായി ചര്‍ച്ചചെയ്യട്ടെ''. എന്നിട്ട് സ്വഹാബികളോട് അദ്ദേഹം അന്വേഷിച്ചു. ജദ്ദത്ത് (വൃദ്ധ) കളുടെ അനന്തരസ്വത്തിനെക്കുറിച്ച് നബിതങ്ങള്‍ വല്ലതും പറഞ്ഞതായി ആരെങ്കിലും കേട്ടിട്ടുണേ്ടാ? . അപ്പോള്‍ സ്വഹാബികളില്‍ പ്രമുഖനായ മുഈറത്ത് ബ്‌നു ശുഅബ (റ) പറഞ്ഞു: അതെ, നബി അവര്‍ക്ക് 1/6 ആണ് നിശ്ചയിച്ചിട്ടുള്ളത്. ''താങ്കളല്ലാതെ മറ്റാര്‍ക്കെങ്കിലും ഈ വിഷയം അറിയുമോ?''. അബൂബക്കര്‍ (റ) ചോദിച്ചു: അപ്പോള്‍ മുഹമ്മദ് മസ്‌ലമ പറഞ്ഞു: മുഈറ (റ) പറഞ്ഞത് ശരിയാണ്. അങ്ങനെ അബൂബക്കര്‍ (റ) ആ വൃദ്ധക്ക് തന്റെ വിഹിതമായ 1/6 നല്‍കി.
നബി തങ്ങള്‍ വഫാത്തായ സമയം, പരിഭ്രാന്തരായി ആത്മനിയന്ത്രണം നഷ്ടപ്പെട്ട സ്വഹാബികള്‍ വ്യത്യസ്ത രൂപങ്ങളിലാണ് പ്രതികരിച്ചത്. ഉമര്‍ (റ) നെ പോലുള്ളവര്‍ വാളൂരി നബി വഫാത്തായി എന്ന് പറഞ്ഞവരെ കൊല്ലുമെന്ന് ഭീഷണിമുഴക്കി. അവസരോചിതമായി അബൂബക്കര്‍ (റ) ഇടപെടുകയും ഖുര്‍ആനിലെ ''മുഹമ്മ്ദ് (സ) പ്രവാചകന്‍ മാത്രമാണ്. അവര്‍ക്ക് മുമ്പും ഒരുപാട് പ്രവാചക•ാര്‍ ഇവിടെ കഴിഞ്ഞ് പോയിട്ടുണ്ട്. അവര്‍ക്ക് മരണം സംഭവിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ കുഫ്‌റിലേക്ക് മടങ്ങുകയോ..?'' എന്ന സൂക്തം അടിസ്ഥാനമാക്കി നബി തങ്ങളുടെ മരണം സ്ഥിരീകരിക്കുകയും ഉമര്‍ (റ) നെ പോലെയുള്ള സ്വഹാബാക്കളെ ശാന്തരാക്കുകയും ചെയ്തു.
ഇങ്ങനെ ഖുര്‍ആനിലും ഹദീസിലും പൂര്‍വ്വഗാമികളുടെ ചരിത്രങ്ങളിലുംഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് കാര്യങ്ങളാണ് നമ്മുടെ അവലംബങ്ങളെന്നതിന് മതിയായ തെളിവുകള്‍ കാണാനാവും.