പട്ടിക്കാട്: ജാമിഅഃ നൂരിയ സമ്മേളനത്തില്‍ കന്നട സംഗമം

പട്ടിക്കാട്: പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് 49-ാം വാര്‍ഷിക 47-ാം സനദ്ദാന സമ്മേളനത്തിലെ കന്നടസംഗമം സെഷന്‍ ശ്രദ്ധേയമായി. ടി.എം. ശഹീദ് സുള്ള്യ ഉദ്ഘാടനം ചെയ്തു. കൊടക് നായിബ് ഖാസി അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു. 
 കേരളത്തിലേതുപോലെ കര്‍ണാടകയിലും മുസ്‌ലിം സമുദായത്തില്‍ നവോത്ഥാനം വരണമെന്നും അതിന് കര്‍ണാടക സമസ്ത ബോര്‍ഡ് ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നും ശഹീദ് സുള്ള്യ അഭിപ്രായപ്പെട്ടു. സിറാജുദ്ദീന്‍ ഫൈസി ബപ്പളികെ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ശാഫി കക്കഞ്ച, ശരീഫ് ഫൈസി കടബ, ഉമ്മര്‍ ഫൈസി കൊടക്, മൊയ്തു ഫൈസി, ശൈഖ് മുഹമ്മദ് ഫൈസി, ഷാഹുല്‍ ഹമീദ് ഹാജി മെട്രോ, മുഹമ്മദ് അശ്ഫാക് തുടങ്ങിയവര്‍ പ്രസംഗിച്ചു.