തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക് കേണ്‍ഫറന്‍സിന് ഉജ്ജ്വല പരിസമാപ്തി. വൈകീട്ട് നടന്ന സമാപന പൊതുസമ്മേളനം ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. തോമസ് മിഷേല്‍ ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ പരസ്പരം കലഹിക്കാതെ സൗഹാര്‍ദ്ദ ജീവിതം നയിച്ചാലേ ലോകത്ത് സമാധാന മുണ്ടാവുകയുള്ളൂവെന്നും ഭിന്നതകള്‍ സൃഷ്ടിക്കുന്നതിലൂടെ സമൂഹത്തില്‍ അനൈക്യമാണ് പിറക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമല്ല, സമാധാനത്തിലൂന്നിയ വിമോചനമാണ് പരിഹാരം- അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക ലോകത്ത് വിപ്ലവാത്മക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആധുനിക തുര്‍ക്കിയുടെ നവോത്ഥാന ശില്‍പ്പിയായ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ രിസാലയേ നൂറിനെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്ക, ബ്രിട്ടന്‍, തുര്‍ക്കി, കാനഡ, വത്തിക്കാന്‍, ഇറാഖ്, സിറിയ തുടങ്ങി യൂറോപ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നാല്‍പ്പതോളം പ്രതിനിധികളാണ് സംബന്ധിച്ചത്.
ദറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പ്രൊഫസര്‍ ഡോ. ഫാരിസ്‌കയ തുര്‍ക്കി, ഡോ. കോളിന്‍ ടര്‍ണര്‍ യു.കെ, തുര്‍ക്കിയിലെ പാര്‍ലിമെന്റ് അംഗവും മുന്‍മന്ത്രിയുമായ രിസാ അക്കാലി, പ്രൊഫ ബിലാല്‍ കുസ്പിനാര്‍ കാനഡ, അബ്ദുല്‍ ഹക്കീം അനീസ് സിറിയ, യു. ശാഫി ഹാജി ചെമ്മാട, ് കെ.സി. മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി, പി. ഇസ്ഹാഖ് ബാഖവി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു