എരമംഗലം: കേരളത്തിലെ ധാര്‍മിക മുന്നേറ്റത്തിന് കാരണം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ഫൈസി പറഞ്ഞു. ആത്മീയതയെ കച്ചവടവത്കരിക്കുന്നത് സമുദായത്തിനും സമൂഹത്തിനും അപകടം ചെയ്യുമെന്നും ഫൈസി പറഞ്ഞു.
പുത്തന്‍പള്ളി സെന്ററില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് പെരുമ്പടപ്പ് ക്ലസ്റ്റര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫൈസി. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഷെബീബ് പട്ടേരി അധ്യക്ഷതവഹിച്ചു. റഫീഖ് ഫൈസി തെങ്ങില്‍, സി. മുഹമ്മദ് ശരീഫ്, പി. ബീരാന്‍ ഹാജി, പി.കെ. അബൂബക്കര്‍, പി.പി. ബക്കര്‍, ബീരാവുണ്ണി മൗലാന, യു.എം. ഫാറൂഖ്, ബീരാന്‍ ബാഖവി, അബ്ദുറസാഖ് മുസ്‌ലിയാര്‍, തഹ്‌സീര്‍ എം.എം, നൗഫല്‍, മുഫത്തിശ് അബ്ദുറസാഖ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.