പണ്ഡിതരുടെ വേഷം പരിഷ്ക്കരിക്കണമെന്ന വാദം ശരിയല്ല: എസ്.വൈ.എസ്

തിരുവനന്തപുരം: ഉലമാക്കള്‍ തലപ്പാവും കുപ്പായവും ഉപേക്ഷിച്ച് പരിഷ്‌ക്കരിച്ച പാന്റും ഷര്‍ട്ടും തൊപ്പുയുമാക്കണമെന്ന വൈദ്യുതി വകുപ്പ് മന്ത്രിയുടെ കുറ്റിയാടി പ്രസംഗം ശരിയല്ലെന്ന് എസ്..വൈ.എസ്  സംസ്ഥാന സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍, പി.പി മുഹമ്മദ് ഫൈസി, ഹാജി കെ.മ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പുറപ്പെടുവിപ്പിച്ച പ്രസ്താവനയില്‍ പറഞ്ഞു.
തലപ്പാവ് പ്രവാചക ചര്യയാണ്. വെള്ള വസ്ത്രം സുന്നത്ത് തന്നെ. ഇസ്‌ലാമിക സംസ്‌കൃതിയെയാണ് ഈ വേഷം അടയാളപ്പെടുത്തുന്നത്. പൊതുപരിഷ്‌കാരം എന്ന ചെറുവൃത്തത്തിലൊതുക്കി ഇത്തരം മതകീയ വിഷയങ്ങള്‍ അളക്കരുതെന്നും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പരിരക്ഷ ഏറ്റെടുത്ത പണ്ഡിതര്‍ക്ക് ഇക്കാര്യങ്ങളില്‍ ആധികാരികത ആവശ്യമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു