ദാറുന്നജാത്ത് വാര്‍ഷികം ഇന്ന് (12-01-12) തുടങ്ങും

കരുവാരകുണ്ട്: ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ 36-ാം വാര്‍ഷികാഘോഷങ്ങള്‍ക്കും കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണത്തിനും കരുവാരകുണ്ടില്‍ വ്യാഴാഴ്ച തുക്കമാകും. 12 മുതല്‍ 20വരെയാണ് ആഘോഷപരിപാടികള്‍. വ്യാഴാഴ്ച രാവിലെ ഏഴിന് സിയാറത്തോടെ പരിപാടി തുടങ്ങും. തുടര്‍ന്ന് ഒമ്പതിന് ഒ.കെ. കുഞ്ഞാപ്പ തങ്ങള്‍ പതാക ഉയര്‍ത്തും.

ഫിഖ്ഹ് സെമിനാര്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടനസമ്മേളനം സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പ്രാര്‍ഥനാസദസ്സിന് കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

13ന് വൈകീട്ട് ഏഴിന് ആദര്‍ശ സമ്മേളനവും 14ന് മഹല്ല് സംഗമവും 15ന് പൂര്‍വവിദ്യാര്‍ഥി സംഗമവും പ്രവാസി സംഗമവും നടക്കും. രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും.

20ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. മന്ത്രി എ.പി. അനില്‍കുമാര്‍, എം.ഐ. ഷാനവാസ് എം.പി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംബന്ധിക്കും