അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളനം: രജിസ്‌ട്രേഷന്‍ തുടങ്ങി

മലപ്പുറം: തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ജനവരി 29ന് അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബദീഉസ്സമാന്‍ സയ്യിദ് നൂര്‍സിയുടെ ഖുര്‍ആന്‍ ആഖ്യാന ഗ്രന്ഥമായ രിസാലയേ നൂറും ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമും എന്നതാണ് കോണ്‍ഫറന്‍സിന്റെ വിഷയം. 
രജിസ്റ്റര്‍ചെയ്ത 300 പേര്‍ക്കായി രാവിലെ എട്ടുമുതല്‍ അഞ്ചുവരെ സെമിനാറും ആറുമുതല്‍ പൊതുപരിപാടിയുമാണ് ഉണ്ടാവുക. മറ്റു വിവരങ്ങളും രജിസ്‌ട്രേഷന്‍ സൗകര്യവും www.darulhuda.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കെ.സി. മുഹമ്മദ് ബാഖവി, ഡോ. ഫൈസല്‍, ഡോ. സുബൈര്‍, ഡോ. ബഹാവുദ്ദീന്‍, അബ്ദുള്‍നാസര്‍ ഹുദവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.