സുന്നി ബാലവേദിയുടെ ജ്ഞാനതീരം ടാലന്റ് സേര്‍ച്ച്

മലപ്പുറം: സമസ്ത സുന്നി ബാലവേദി സംസ്ഥാനതലത്തില്‍ നടത്തുന്ന ജ്ഞാനതീരം ടാലന്റ് സേര്‍ച്ച് ക്യാമ്പ് വ്യാഴാഴ്ച 9ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്രസയില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത ഇസ്‌ലാംമത വിദ്യാഭാസ ബോര്‍ഡ് സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 170 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും എഴുത്തുപരീക്ഷയും നടക്കും.