സമസ്ത സന്ദേശ യാത്ര : ഹൈദരലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും.

മലപ്പുറം:  2012 ഫെബ്രുവരി 23 - 26 വരെ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാരുടെ നേതൃത്വത്തില്‍ കന്യാകുമാരി കുളച്ചലില്‍ നിന്ന് 2012 ജനുവരി 23ന് തുടങ്ങുന്ന സമസ്ത സന്ദേശയാത്ര മുഖ്യരക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖ പണ്ഡിതരും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കന്‍മാരും പങ്കെടുക്കും.

പതിനൊന്ന് ദിവസം കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 16 ജില്ലകളിലൂടെ പര്യടനം നടത്തുന്ന ജാഥ 62 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ സംബന്ധിച്ച് 2012 ഫെബ്രുവരി 2ന് മംഗലാപുരത്ത് സമാപിക്കും. സ്വാഗതസംഘം വിവിധ സബ്കമ്മിറ്റി ഭാരവാഹികളുടെ യോഗം മലപ്പുറം സുന്നിമഹലില്‍ ചേര്‍ന്ന് ജാഥാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു. 36 സ്ഥിരാംഗങ്ങളും ഓരോ ജില്ലയിലും പ്രത്യേകം തിരഞ്ഞെടുത്ത യൂണിഫോം ധരിച്ച 85 വളണ്ടിയര്‍മാരും ജില്ലയിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും ജാഥയെ അനുഗമിക്കും.

കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹാജി കെ.മമ്മദ് ഫൈസി, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.എ.റഹ്മാന്‍ ഫൈസി, മുജീബ് ഫൈസി പൂലോട്, പുറങ്ങ് മൊയ്തീന്‍ മൗലവി, സലാം ഫൈസി മുക്കം, അബ്ദുല്ല ഫൈസി ചെറുകുളം, ബശീര്‍ പനങ്ങാങ്ങര, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി, സിദ്ധീഖ് ഫൈസി അമ്മിനിക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു