ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് 2012 ഫെബ്രുവരി 23,24,25,26 തിയ്യതികളില്‍ കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന പ്രതിനിധി ക്യാമ്പിന് മൂന്ന് ലക്ഷം സ്‌ക്വയര്‍ഫീറ്റ് പന്തലൊരുക്കുവാന്‍ സുന്നിമഹല്ലില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു. ക്യാമ്പ് സൈറ്റില്‍ വിപുലമായ സൗകര്യങ്ങളൊരുക്കുന്നതിന്ന് തയ്യാറാക്കിയ സൈറ്റ് പ്ലാന്‍ യോഗം അംഗീകാരം നല്‍കി.
2012 ജനുവരി 23 - ഫെബ്രുവരി 2വരെ കന്യാകുമാരിയില്‍ നിന്നും മംഗലാപുരം വരെ നടത്തുന്ന സമസ്ത സന്ദേശ യാത്രകളുടെ ഒരുക്കം യോഗം വിലയിരുത്തി. നിശ്ചയിക്കപ്പെട്ട സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജില്ലാ അതിര്‍ത്തികളില്‍ നിന്ന് 85 യൂണിഫോം ധാരികളായ വളണ്ടിയര്‍മാരെയും, നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ജാഥ സ്വീകരിച്ചാനയിക്കും.
സമ്മേളനത്തോടനുബന്ധിച്ച് നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും വിവിധ കീഴ്ഘടകങ്ങളും, സ്വാഗതസംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഗള്‍ഫ് നാടുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യോഗം സന്തുഷ്ടി രേഖപ്പെടുത്തി. എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഹാജി കെ.മമ്മദ് ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.എ.റഹ്മാന്‍ ഫൈസി, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, അബ്ദുസമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, സലാം ഫൈസി മുക്കം, അബ്ദുല്ല ഫൈസി ചെറുകുളം, മുജീബ് ഫൈസി പൂലോട്, പുറങ്ങ് മൊയ്തീന്‍ മൗലവി, ബശീര്‍ പനങ്ങാങ്ങര, ഹമീദ് ഫൈസി അമ്പലക്കടവ്, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സിദ്ധീഖ് ഫൈസി അമ്മിനിക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തു