സുകൃതങ്ങളുടെ സമുദ്ധാരണത്തിന്; SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ കാമ്പയിന്‍ തുടങ്ങി

ബാംഗ്ലൂര്‍ : പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടേ തെന്ന പേരില്‍ കൊണ്ടു വന്ന കേശം വ്യാജ മാണെന്ന സമസ്തയുടെ വാദം സത്യമാണെന്ന് തെളിഞ്ഞിരിക്കെ അതുപയോഗിച്ച് ആത്മീയ ചൂഷണം നടത്തിയവര്‍ സമൂഹത്തോട് മാപ്പ് പറയണമെന്ന് SKSSF സംസ്ഥാന വര്‍ക്കിങ്ങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സുകൃത ങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേയ ത്തില്‍ ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഉദ്ഘാടന കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് റഷീദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡണ്ട് അസ്‌ലം ഫൈസി അധ്യക്ഷം വഹിച്ചു. സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി,  താനൂര്‍ ഇസ് ലാഹുല്‍ ഉലൂം പ്രിന്‍സിപ്പാള്‍ സമദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. റൈഞ്ച് മുഅല്ലിം മാനേജ്‌മെന്റ് ഭാരവാഹികളായ ഖലീല്‍ ഫൈസി, സ്വാലിഹ് ഇര്‍ഫാനി, ശംസുദ്ദീന്‍ കൂടാളി, വി.കെ നാസര്‍ ഹാജി, ലത്തീഫ് ഹാജി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. റഷീദ് ശിഹാബ് തങ്ങള്‍ ഹാരാര്‍പ്പണം നടത്തി. ജുനൈദ് വില്ലാപ്പള്ളി സ്വാഗതവും യഅ്ഖൂബ് ഇ. അലവി നന്ദിയും പറഞ്ഞു. പിന്നീട് നടന്ന ദിക്‌റ് ദുആ മജ്‌ലിസിന് റഷീദ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.