മുഖ്യമന്ത്രി നീതിപാലിക്കണം : സുന്നി യുവജന സംഘം

കോഴിക്കോട് പ്രവാചകന്റേതെന്ന വ്യാജേന കാന്തപുരം എ.പി.അബൂബക്കര്‍ മൂസ്‌ലിയാര്‍ കൊണ്ടുവന്ന വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അബദ്ധങ്ങള്‍ ഉള്ളതിനാല്‍ തിരുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് നീതി പൂര്‍വ്വം പാലിക്കണമെന്ന് സുന്നി യുവജന സംഘം വിശേഷാല്‍ സംഗമം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടുവ്യാജ കേശമുപയോഗിച്ച് വിശ്വാസചൂഷണവും, ആത്മീയ വാണിഭവും നടത്തി കേരളീയ സമൂഹത്തേയും മത വിശ്വാസത്തേയും വഞ്ചിക്കുന്ന കാന്തപുരത്തിന് സഹായകമായ നിലപാട് ഭരണകൂടങ്ങളില്‍ നിന്നുണ്ടാകുന്നത് നാടിന് അപമാനമാണ്.
സത്യവാങ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച അബദ്ധം എത്രയും പെട്ടെന്ന് തിരുത്തിയില്ലെങ്കില്‍ നീതിക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള വഴി സ്വീകരിക്കാന്‍ സംഘടന മുന്നോട്ട് വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഉണര്‍ത്തികോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന കേരളംകര്‍ണ്ണാടകതമിഴ്‌നാട്തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പ്രവര്‍ത്തകരുടെ വിശേഷാല്‍ യോഗത്തില്‍ പ്രൊഫകെആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിപാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍കുംബള ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്പിണങ്ങോട് അബൂബക്കര്‍ ,ജലീല്‍ ഫൈസി പുല്ലംകോട്കെറഹ്മാന്‍ ഫൈസികെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറകാടാമ്പുഴ മൂസഹാജിമെട്രോ മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ് തെര്‍ളായി കണ്ണൂര്‍.പി മുഹമ്മദലി സുല്‍ത്താന്‍ ബത്തേരിഎം.സി സൈതലവി മുസ്‌ലിയാര്‍ നീലഗിരിസലീം എടക്കര മലപ്പുറംടി.കെ മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്നിസാര്‍ പറമ്പന്‍ ആലപ്പുഴഇബ്രാഹിം ഹാജിഉമര്‍ സാഹിബ് തൃശൂര്‍ ,ഹസന്‍ ആലംകോട് തിരുവനന്തപുരംഉമര്‍ ഫൈസി മുക്കംമുസ്തഫ മാസ്റ്റര്‍ മുണ്ടുപാറഹാജി കെമമ്മദ് ഫൈസിസലാം ഫൈസി മുക്കംമോയിന്‍കുട്ടി മാസ്റ്റര്‍വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി,ആര്‍വികുട്ടിഹസന്‍ ദാരിമിഹസന്‍ സഖാഫി പൂക്കോട്ടൂര്‍,ടികെ പരീക്കുട്ടി ഹാജിഎഞ്ചിനീയര്‍ മാമുക്കോയ ഹാജികെ.പികോയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.