മലപ്പുറം: കോഓഡിനേഷന് ഓഫ് ഇസ്ലാമിക് കോളജസുമായി (സി.ഐ.സി) അഫിലിയേറ്റ് ചെയ്ത കോളജുകളിലെ
വഫിയ്യ കോഴ്‌സിലേക്കുള്ള പ്രവേശ പരീക്ഷ ബുധനാഴ്ച നടക്കും. രാവിലെ 11ന് വളാഞ്ചേരി മര്കസ്,
കണ്ണൂര് എം.ടി.എം വഫിയ്യ കോളജ്, കളമശ്ശേരി മര്കസ്, വയനാട് ഡബ്‌ള്യു.എം.ഒ അല്ലാന വഫിയ്യ
കോളജ് എന്നീ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. വാഫി കോഴ്‌സിലേക്കുള്ള പ്രവേശ പരീക്ഷ
വ്യാഴാഴ്ച രാവിലെ 11ന് സംസ്ഥാനത്തെ 13 കേന്ദ്രങ്ങളില് നടക്കും. എസ്.എസ്.എല്.സിക്ക്
ശേഷം ഇസ്ലാമിക പഠനത്തില് ബിരുദാനന്തര ബിരുദവും യു.ജി.സി അംഗീകൃത ഡിഗ്രിയും നല്കുന്നതാണ്
വാഫി. സി.ഐ.സി പെണ്കുട്ടികള്ക്കായി ആവിഷ്‌കരിച്ച കോഴ്‌സാണ് വഫിയ്യ. വിദ്യാര്ഥികള് എസ്.എസ്.എല്.സി
മാര്ക്ക്‌ലിസ്റ്റിന്െറ കോപ്പി, ഫോട്ടോ പതിച്ച അഡ്മിറ്റ് കാര്ഡ് എന്നിവയുമായി പരീക്ഷക്ക്
ഹാജരാകണം.
കേരളത്തിന് പുറത്ത് ഖത്തര് (0097433683110), ദുബൈ( 0971 558591993), അബൂദബി(0971
567990086), അല്‌ഐന് (0971 509154412) എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള് ഉണ്ടാകും.
ഇതുവരെ അപേക്ഷ നല്കിയിട്ടില്ലാത്ത, അഡ്മിഷന് ആഗ്രഹിക്കുന്ന വിദ്യാര്ഥികള്ക്ക് സ്‌പോട്ട്
അഡ്മിഷന് സൗകര്യം ഏര്‌പ്പെടുത്തിയിട്ടുണ്ടെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.