മലപ്പുറം : സ്‌നേഹത്തിന്‍റെ നേര്‍വഴിയും പ്രവാചക ചര്യയുടെ പ്രായോഗികതയും പ്രചരിപ്പി ക്കുന്നതിനായി SKSSF ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നഫ്‌ഹത്തു ത്വയ്‌ബ മജ്‌ലിസുകള്‍ക്ക് എട്ടിന് തലപ്പാറയില്‍ തുടക്കമാകും. പ്രവാചക സ്‌നേഹം അനുഭവവേദ്യമാക്കും വിധം അച്ചടക്കത്തോടെയും പുതുമയോടെയും പ്രകീര്‍ത്തനം, സംവേദനം, മനനം എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വേദികള്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.വൈകീട്ട് ഏഴിന് SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ, കെ.ടി.കെ. ഇഖ്‌ബാല്‍ നേതൃത്വം നല്‍കും