മദ്രസകളില്‍ പൊതു വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നു

കോഴിക്കോട്: കാലങ്ങളായി മത വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മദ്രസകള്‍  പൊതു വിജ്ഞാന രംഗത്തും സജീവമാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഇത് സംബന്ധിച്ചു മുസ്‌ലിം  വെല്‍ഫയര്‍ അസോസിയേ ഷന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ നൂറോളം മഹല്ലുകളില്‍നിന്നുള്ള മദ്രസാധ്യാപകരും കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. യോഗത്തില്‍ മദ്രസാ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനുള്ള മാര്‍ഗ രേഖ തയ്യാറാക്കി. ദിവസവും രണ്ടു മണിക്കൂര്‍ മാത്രം വരുന്ന മദ്രസാ പഠനസമയം കഴിഞ്ഞാല്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ആയിരക്കണ ക്കിന് മദ്രസാകെട്ടിടങ്ങള്‍ മുഴുസമയം ക്രിയാത്മകമായി ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

ഉന്നത പഠനത്തിനും തൊഴില്‍ രംഗത്തും സഹായകമാകുന്ന രീതിയില്‍ യുവാക്കള്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയും ക്ളാസ്സുകള്‍ സംഘടിപ്പിച്ചും ഇവ ഉപയോഗപ്പെടുത്താനാണ് പ്രധാനമായും ആലോചിക്കുന്നത്. സാമൂഹിക സാമ്പത്തിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമായ രീതിയിലുള്ള സൌകര്യങ്ങള്‍ അധിക മദ്രസകളിലുമുണ്ടെന്ന്  യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചതായി മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രടറി സുഹൈല്‍ പറഞ്ഞു. വിവിധ മുസ്ലിം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.

മലബാര്‍ ഭാഗത്തെ മഹല്ലുകളിലും മദ്രസകളിലും നവീകരണ ചലനങ്ങള്‍ മുമ്പ്തന്നെ ചെറിയ രീതിയില്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ആയിരത്തോളം മദ്രസ്സകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മദ്രസാ നവീകരണ പദ്ധതിയനുസരിച്ച് കംപ്യുടര്‍ പരിശീലനവും ഭൌതിക വിദ്യാഭ്യാസവും നല്കപ്പെടുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമൂഹത്തെ ബാധിച്ച ധാര്‍മിക ശോഷണത്തിനെതിരെയുള്ള  ബോധവല്കരണ പ്രവര്‍ത്തനങ്ങളും മാത്ര്കാപരമായി നിര്‍വഹിച്ചു പോരുന്ന നിരവധി മഹ്ല്ലുക്ലും നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ഓപണ്‍ സകൂളിംഗ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ഹ്രസ്വകാല സര്ടിഫികറ്റ് കോഴ്സുകള്‍ നടത്തുന്ന മദ്രസകളുമുണ്ട്

 ശില്പശാലയില്‍ രൂപീകരിച്ച കര്‍മരേഖ പ്രാവര്‍ത്തികമായാല്‍ സമുദായത്തിന്റെന്റെ നാനോ ന്മുഖമായ മേഖലകളില്‍ പ്രകടമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിടി വൈസ് ചാന്‍സലറുമായ  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ് വി  അഭിപ്രായപ്പെട്ടു.