പ്രബോധകര്‍ മാതൃകാജീവിതം നയിക്കണം - ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: പ്രബോധകര്‍ സമൂഹത്തിന് മാതൃകകാണിക്കുന്നവരാകണമെന്നും സമാധാനവും അച്ചട ക്കവും പ്രബോധനത്തെ ശക്തി പ്പെടുത്തുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമാധാന ജീവിതം നയിച്ച പ്രവാചകരുടെ സന്ദേശത്തെ അവഗണിച്ച് തീവ്രവാദത്തി ലേര്‍പ്പെടുന്നതും പ്രവാചകരെ നിന്ദിക്കുന്ന കാര്‍ട്ടൂണുകളും ചിത്രീകരണങ്ങളും പ്രചരിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ സമൂഹം ഒന്നിക്കണമെന്നും തങ്ങള്‍ പറഞ്ഞു. സുന്നി യുവജന സംഘം മലപ്പുറത്ത് നടത്തിയ സുന്നി നേതൃസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹാജി കെ. മമ്മദ് ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പ്രസംഗിച്ചു.ചര്‍ച്ചയ്ക്ക് സയ്യിദ് കെ.കെ.എസ് തങ്ങള്‍, അബ്ദുല്‍ അസീസ് ദാരിമി, സി.എം. കുട്ടി സഖാഫി, സി.കെ. ഹിദായത്തുല്ല, അബ്ദുല്‍ഖാദിര്‍ ഫൈസി, സി. മൂസ ഹാജി, അബ്ദുല്‍കരീം ദാരിമി, അബ്ദുല്‍മജീദ് ദാരിമി, പി.ടി. അലി മുസ്‌ലിയാര്‍ കാളാവ്, സെയ്തലവി മുസ്‌ലിയാര്‍, വാക്കോട്ട് മൊയ്തീന്‍കുട്ടി ഫൈസി, നാലകത്ത് കുഞ്ഞിപ്പോക്കര്‍, അശ്‌റഫ് മുസ്‌ലിയാര്‍, അമാനുല്ല ദാരിമി, പുത്തനഴി മൊയ്തീന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന പ്രാര്‍ഥനയ്ക്ക് കെ.എ. റഹ്മാന്‍ ഫൈസി നേതൃത്വം നല്‍കി.