ചെമ്മാട്: സമസ്തയുടെ മദ്‌റസകളിലെ പഠനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച തദ്‌രീബ് പഠനപദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനവും റിസോഴ്‌സ് പേഴ്‌സണ്‍ മീറ്റും ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പൊതുസമൂഹവുമായി മതപഠനത്തെയും മദ്‌റസാ രംഗത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് തദ്‌രീബിന്റെ രണ്ടാം ഘട്ടം. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, അലി.കെ.വയനാട് വിഷയമവതരിപ്പിച്ചു.
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.