പെരിന്തല്‍മണ്ണ : സാമൂഹ്യ പുരോഗതിക്ക് സമന്വയ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പ്രൊ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍. അങ്ങാടിപ്പുറം എം.എം. മദ്റസാ കമ്മിറ്റിയും യൂണിറ്റ് SKSSF ഉം സംയുക്തമായി സംഘടിപ്പിച്ച മത വിദ്യാഭ്യാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. SKSSF ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല അദ്ധ്യക്ഷത വഹിച്ചു.
സമസ്ത മുഫത്തിശ് സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, വീരാന്‍ ഹാജി, രാജിന്‍ ഹാജി, ശമീര്‍ ഫൈസി പുത്തനങ്ങാടി, കരീം ഫൈസി പരിയാപുരം, റഹീം ഫൈസി ചെമ്മല, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, അബ്ദുല്‍ ഗഫൂര്‍ ഫൈസി, റശീദ് ഫൈസി പാറപ്പറമ്പ്, റശീദ് കിനാതിയില്‍, വാക്കാട്ടില്‍ സുനില്‍ബാബു, മുഹമ്മദ് ശബീര്‍ സംബന്ധിച്ചു. ബശീര്‍ കിനാതിയില്‍ സ്വാഗതവും ആശിഖ് നന്ദിയും പറഞ്ഞു.