മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ പരസ്‌പര വിരുദ്ധമായി മാറിയ തൌഹീദിന്റെയും കേരളത്തിലും ഗള്‍ഫു നാടുകളിലും അവര്‍ നടത്തുന്ന വിശദീകരണങ്ങളുടെയും പശ്ചാതലത്തില്‍ തല്‍ സംബന്ധിയായ പ്രത്യേക വിശദീകരണവും തല്‍സമയ സംശയ നിവാരണവുമായി ഓണ്‍ലൈനില്‍ എസ്.കെ. എസ്.എസ്.എസ്.എഫ് ഐ.ടി. സെല്‍ രംഗത്ത്. ഇന്ന് (ബുധന്‍) ഇന്ത്യന്‍ സമയം രാത്രി 11.30 ന് ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ബൈലക്‌സ് മെസ്സഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെ നടക്കുന്ന തല്‍സമയ വിശദീകരണത്തിനും സംശയനിവാരണത്തിനും പ്രമുഖ പണ്‌ഢിതനും വാഗ്മിയുമായ ഉസ്‌താദ് അബ്‌ദുല്‍ ഗഫൂര്‍ അന്‍വരി നേതൃത്വം നല്‍ കും.
വിവാദ പരാമര്‍ശങ്ങളുടെ ക്ലിപ്പിങ്ങുകളും പ്രമാണങ്ങളും അടിസ്ഥാനമാക്കി നടക്കുന്ന സംശയ നിവാരണത്തില്‍ ആര്‍ക്കൂം പങ്കെടുക്കാം. പരിപാടിയുടെ തല്‍സമയ പ്രക്ഷേപണം ഇന്റര്‍നെറ്റ് റേഡിയോവിലും ലഭ്യമായിരിക്കുമെന്ന് അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു.