കല്‍പ്പറ്റ : ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെ ജില്ലാതല ശില്‌പശാല 15 ന് ശനിയാഴ്‌ച രാവിലെ 10 മുതല്‍ കല്‍പ്പറ്റ സമസ്‌ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാന്‍ സമിതി ജില്ലാ എക്‌സ്‌ക്യൂട്ടീവ് തീരുമാനിച്ചു. മദ്രസാ ഗ്രാന്റ്, ന്യൂനപക്ഷ ആനുകൂല്യങ്ങള്‍, മൗനോറിറ്റി അംഗീകാരം തുടങ്ങി മുഴുവന്‍ വിഷയങ്ങളെക്കുറിച്ചും ജില്ലയിലെ മദ്രസകളുള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് അവബോധം നല്‍കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന ശില്‌പശാല സമിതി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാന നേതാക്കളായ മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍ തുടങ്ങിയവര്‍ വിഷയങ്ങളവതരിപ്പിക്കും.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഹാരിസ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. എം കെ റശീദ് മാസ്റ്റര്‍, പി സുബൈര്‍, എം കെ നാസിര്‍, ശാഹുല്‍ ഹമീദ് നെല്ലിയമ്പം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു