പെരുന്നാള് അവധി: മുസ്ലിം സംഘടനാ നേതാക്കള് മുഖ്യമന്ത്രിക്കു നിവേദനം നല്കി

കോഴിക്കോട്: ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും മൂന്നു ദിവസം വീതം അവധി പ്രഖ്യാപിക്കണമെന്ന് മുസ്്‌ലിം സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒരു ദിവസം അവധി നല്‍കുന്ന തിനാല്‍ ദൂര ദിക്കുകളിലുള്ളവര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമെ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുര്‍റബ്ബ് എന്നിവര്‍ക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.