തിരുവനന്തപുരം: തൊഴില്‍ അന്വേഷകര്‍ക്കായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ ഒഡേപെക് തയാറാക്കിയ പോര്‍ട്ടല്‍ മന്ത്രി ഷിബുബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു.വിദേശത്ത് സെക്യൂരിറ്റി ജോലിക്ക് താത്പര്യമുള്ളവര്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.വിദേശ അവസരങ്ങള്‍ക്കൊപ്പം ആഭ്യന്തര സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ പോര്‍ട്ടലിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതാ വിവരങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികളെ ആവശ്യമായ സ്ഥാപനങ്ങള്‍ക്കും ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സിനെ (ഒഡേപെക്) സമീപിക്കാം.
പോര്‍ട്ടല്‍ വിലാസം: www.odepc.kerala.gov.in