ബദ്ര് സഹനത്തിന്റെ ആത്മ പാഠം

ക്രിസ്‌താബ്‌ദം 624. ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17 നാണ്‌ ചരിത്ര പ്രസിദ്ധമായ ബദ്‌ര്‍ യുദ്ധം നടന്നത്‌. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വിധം ധര്‍മ്മവും അധര്‍മ്മവും, നീതിയും അനീതിയും തമ്മിലുണ്ടായ ചരിത്ര പ്രസിദ്ധ മായ പോരാട്ടമായിരുന്നു വത്‌. ഇസ്ലാമിക ചരിത്രത്തിലെ പ്രധമ യുദ്ധമെന്ന നിലയിലും ആയിരക്കണ ക്കിനു വരുന്ന ശത്രു വ്യൂഹത്തെ കേവലം 313 പേരടങ്ങുന്ന ആവശ്യമായ ആയുധ - അംഗ ബലമില്ലാത്തവര്‍ തങ്ങളുടെ വിശ്വാസ ശക്തി കൊണ്ട്‌ നേരിട്ടുവെന്നതും മഹാ ത്യാഗികളായിരുന്ന അവര്‍ അല്ലാഹു ഇഷ്‌ടപ്പെട്ടവരും സ്വര്‍ഗസ്ഥരായ പുണ്ണ്യാത്മാക്കളായിരുന്നുവെന്നതുമൊക്കെ അവരെ അനുസ്‌മരിക്കാന്‍ വിശ്വാസികളെ കടമ പ്പെടുത്തുന്നുണ്ട്‌.

നമ്മുടേതുപോലുള്ള രാജ്യങ്ങളില്‍, ബദ്ര്‍ പലപ്പോഴും ആവര്‍ത്തിക്കാറുണ്ട് എന്നുള്ളത് വസ്തുതയാണ്. ബദ്ര്‍ പോരാളികള്‍ അ‘ിമുഖീകരിച്ചതു പോലെയുള്ള പ്രതിസന്ധികളും വര്‍ത്തമാനകാല മുസ്ലിം സമൂഹം അ‘ിമുഖീകരിക്കാറുണ്ട്. പക്ഷേ, നമ്മുടെ പ്രതികരണം പലപ്പോഴും എതിരായിട്ടുണ്േടാ എന്ന് ആത്മപരിശോധന നടത്താവുന്നതാണ്! ലോക മുസ്ലിംകള്‍ക്ക് എല്ലായ്പ്പോഴും പാഠമുള്‍ക്കൊള്ളാനുള്ളതാണ് ബദ്ര്‍. പക്ഷേ, മുസ്ലിം സമൂഹം ബദ്റിന്റെ പാഠം അവഗണിക്കുകയും വിസ്മരിക്കുകയുമാണ് ചെയ്തത്. അതോടെ സമുദാത്തിന്റെ അന്തസ്സ് തകര്‍ന്നു! ഇന്നത്തെ മുസ്ലിംകളുടെ അവസ്ഥ ചിന്തിച്ചു നോക്കുക! 
വെറും കയ്യോടെ, രണ്ടു കുതിരകളുമായാണ് മുസ്ലിംകള്‍ പോരാടിയത്. ലോകത്ത് പല മുസ്ലിം സമൂഹത്തിന്റെയും അസ്ഥ ഇന്ന്, ഏതാണ്ടിതേ പ്രകാരം തന്നെയാണ്. പക്ഷേ, ബദ്ര്‍, ഉണ്ടാകുന്നില്ലെന്നു മാത്രം. ഈമാനിക ശക്തി കൊണ്ട് ഇതിഹാസം രചിച്ച ഈ മഹത്തുക്കളെക്കുറിച്ചുള്ള ധാരണകളും, വിശേഷണങ്ങളും നാം തിരുത്തേണ്ടതുണ്ട്.

അതിശയോക്തികളുദ്ധരിക്കുന്നതിനു പകരം, അവരുടെ യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കാനാണ് നാം ശ്രമിക്കേണ്ടത്. എങ്കില്‍ പട്ടിണിക്കാരായ ഒരു ചെറുസംഘം, ഒരു വന്‍സൈന്യത്തെ എങ്ങനെ പരാജയപ്പെടുത്തി എന്ന് അത്ഭുതത്തോടെ ലോകം ചോദിക്കും. ഉമൈര്‍ (റ)നെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടി, അവരുടെ ഈമാനിക ശക്തി ഒന്നുകൊണ്ടു മാത്രം എന്ന് നമുക്കു മറുപടി പറയാനാവും. നാമും അവരും തമ്മില്‍ എന്താണു വ്യത്യാസമെന്നു നമുക്കു പരിശോധിക്കാനാവും.

“ഈ സമുദായത്തിന്റെ ആദ്യ തലമുറയെ അനുകരിച്ചാലല്ലാതെ അവസാനതലമുറ വിജയിക്കുകയില്ല’ എന്ന് മുഹമ്മദ്(സ) സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. ബദ്റും അതിലുള്‍പ്പെടുന്നു; സംശയമില്ല.