ലിബിയയില്‍ ഇസ്‌ലാമിക ശേഷിപ്പുകള്‍ക്കു നേരെ സലഫീ ആക്രമണം

ട്രിപ്പോളി: സൂഫിവര്യന്മാരുടെ ദര്‍ഗകള്‍ക്കും മുസ്‌ലിം മഖബറകള്‍ക്കും നേരെ ലിബിയയില്‍ സലഫി ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ മുസ്‌ലിംകള്‍ ഏറെ ആദരിക്കുന്ന പലരുടെയും ഖബറുകളും ദര്‍ഗകളും ബോംബുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 160 കിലോമീറ്റര്‍അകലെ കിഴക്ക് ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സലതയ്ന്‍ പട്ടണത്തിലെ സൂഫി പണ്ഡിതനായിരുന്ന ശൈഖ് അബ്ദുല്‍ സലാം അല്‍-അസ്മറിന്റെ ഖബറിനു തകര്‍ക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള ലൈബ്രറി തകര്‍ക്കുകയും ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചെയ്തു .പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിയാണ് അല്‍-അസ്മര്‍.

ട്രിപ്പോളിക്ക് 200 കിലോമീറ്റര്‍ അകലെയുള്ള മിസ്രാത്തയിലെ ശൈഖ് അഹമദ്‌ സറൂഖിന്റെ ദര്‍ഗയും സലഫി തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ട്.ശനിയാഴ്ച നടന്ന ആക്രമണത്തില്‍ തലസ്ഥാനത്തിനടുത്തുള്ള അല്‍-ശഅബ് മഖ്ബറ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ശൈഖ് അബ്ദുല്ല അല്‍-ശഅബ് ഉള്‍പ്പെട് അമ്പതോളം സൂഫിവര്യന്മാരുടെയും സ്പാനിഷ് കൊളോണിയലിസത്തിനെതിരെ പോരാടിയ രക്തസാക്ഷികളുടെയും ഖബറുകള്‍ ഇതില്‍ ഉള്‍പ്പെടും.

ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഈ ശ്രമത്ത്നെതിരെ ലിബിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമപരമായും മതപരമായും അംഗീകരിക്കാന്‍ കഴിയാത്ത ഈ ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബിയന്‍ നാഷണന്‍ കോണ്ഗ്രസ് പ്രസിഡന്റ് മുഹമ്മദ് അല്‍-മഖരീഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അടിയന്തിരമായി യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു’.