ഈദ് ശരീരത്തെ സംസ്കരിക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങള്

പുറത്തൂര്‍: നോമ്പ് ആത്മാവിനെ സംസ്‌കരിക്കുമ്പോള്‍ ശരീരത്തെ സംസ്‌കരിക്കുകയാണ് പെരുന്നാളെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് റമസാന്‍ കാമ്പയിന്റെ ജില്ലാതല സമാപനം പുറത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇബാദ് സംസ്ഥാന പ്ലാനിങ് സെല്‍ അംഗം അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഹുസൈന്‍ ഫൈസി, ഇ. സാജിദ് മൗലവി, കെ.സി. നൗഫല്‍, ഐ.പി. അബ്ദുസ്സമദ്, പി. കുഞ്ഞന്‍ബാവ, ഐ.പി. അബു, കബീര്‍ പാലക്കല്‍ പ്രസംഗിച്ചു.  ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതവും ഉമറുല്‍ ഫാറൂഖ് മണിമൂളി നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ഈദ് ബുള്ളറ്റിന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ശഹീര്‍ അന്‍വരി ആദ്യപ്രതി ഏറ്റുവാങ്ങി.