കോഴിക്കോട്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ച് കേരളത്തിലും ഒമാന് ഉള്‌പ്പെടെ യുള്ള എല്ലാ ഗള്ഫ് രാജ്യങ്ങളിലും ഇന്ന് ഈദുല് ഫിത്്വര്. കോഴിക്കോട് മുഖദാര്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ഞായര്‍, ശവ്വാല്‍ ഒന്ന്) ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളും സമസ്ത ജന.സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരും കോഴിക്കോട് വലിയ ഖാസിയും അറിയിച്ചു