ഇരു ഹറമുകളുടെയും പവിത്രത കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ആ പവിത്രതക്ക് കളങ്കം വരുത്തുന്നതൊന്നും ചെയ്യാതിരിക്കാന്‍ ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും ഇരു ഹറം കാര്യാലയം മേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍-സുദൈസ്., മസ്ജിദുല്‍ ഹറാമില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.സ്ത്രീകള്‍ക്ക് അവരുടെ വീടുകളാണ് നിസ്കാരത്തിനു ഉത്തമമെന്നും സ്ത്രീ – പുരുഷന്മാര്‍ അനിയന്ത്രിതമായി ഇടകലരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “ചില സ്ത്രീകള്‍ പ്രവാചക അധ്യാപനങ്ങളെ അവഗണിച്ച്, തങ്ങളുടെ സൌന്ദര്യം വെളിപ്പെടുത്തിയും ഇസ്‌ലാമിക വസ്ത്ര ധാരണമില്ലാതെയും സുഗന്ധം ഉപയോഗിച്ചും പള്ളിയിലെത്തുകയാണ്”, അദ്ദേഹം പറഞ്ഞു.
മൊബൈലില്‍ ചാറ്റ് ചെയ്തും ഫോട്ടോയെടുത്തും ഹറമിന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ ഏര്‍പ്പെടരുതന്നും അദ്ദേഹം ഉണര്‍ത്തി.ഇഅതികാഫ് ഇരിക്കുന്നത് പുണ്യകരമാണെങ്കിലും ഉറങ്ങാനും മറ്റും വേണ്ടി ഹറമുകളെ ഹോട്ടല്‍ പോലെ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.