തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വവിദ്യാര്‍ത്ഥി സംഘടന ഹാദിയ നടത്തുന്ന "സാമൂഹികോദ്ധാരണത്തില്‍ അദ്ധ്യാപകരുടെ പങ്ക്'' എന്ന വിഷയത്തില്‍ ദ്വിദിന അദ്ധ്യാപക ശില്‍പശാല മെയ് എട്ടിന് ദാറുല്‍ ഹുദായില്‍ തുടക്കം കുറിക്കും. പുതുതലമുറയെ മതബോധമുള്ള വിശ്വപൌരന്മാരാക്കി വളര്‍യെടുക്കുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള ദൌത്യം, ക്ളാസ് മുറികളിലെ കാലിക സാഹചര്യങ്ങള്‍, ദാറുല്‍ ഹുദാ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ശില്പശാല നടക്കുക.
ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെഷനില്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. "അദ്ധ്യാപനം: സാമൂഹികോദ്ധാരണത്തിനുള്ള കല'' എന്ന വിഷയത്തില്‍ പി.ടി അബ്ദുല്‍ അസീസ്(സര്‍സയ്യിദ് കോളേജ്) വിഷയമവതരിപ്പിച്ച് സംസാരിക്കും. ഉച്ചക്കു നടക്കുന്ന രണ്ടാം സെഷനില്‍ ദാറുല്‍ ഹുദാ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഹാജി യു. മുഹമ്മദ് ശാഫി, ഡോ: സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ: ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി തുടങ്ങിയവര്‍ സംസാരിക്കും.
ബുധനാഴ്ച നടക്കുന്ന "മീറ്റ് ദ ലീഡേഴ്സ്'' സെഷനില്‍ പാണക്കാട് സയ്യിദ് മുനവ്വറിലി ശിഹാബ് തങ്ങള്‍, ദാറുല്‍ ഹുദാ വൈസ് ചാന്‍സ്ലര്‍ ഡോ: ബാഹാഉദ്ദീന്‍ നദ്വി തുടങ്ങിയവര്‍ സംബന്ധിക്കും. "സാമൂഹിക പുരോഗതിയില്‍ അദ്ധാപകരുടെ പങ്ക്'' എന്ന സെഷനില്‍ എ.പി നിസാം സി.ജി, മുനീര്‍ ഹുദവി ക്ളാസ് എടുക്കും . "പ്രബോധനം: അവസരങ്ങളും വെല്ലുവിളികളും'' എന്ന വിഷയത്തില്‍ ഫൈസല്‍ ഹുദവി പരതക്കാട് , സി.ഛ് ശരീഫ് ഹുദവി, ജഅ്ഫര്‍ ഹുദവി ബങ്കാളത്ത് ക്ളാസ് എടുക്കും. റജിസ്ററേഷനും മറ്റു വിവരങ്ങള്‍ക്കും 8086786002,9846786445 എന്ന നമ്പറുകളില്‍ വിളിക്കുകയോ ചെയ്യുക.