വിവാദങ്ങളല്ല, ഗവേഷണങ്ങളാവണം യൂണിവേഴ്സിറ്റിയുടെ കരുത്ത് : ക്യാമ്പസ് വിംഗ്

തേഞ്ഞിപ്പാലം : കുടിവെള്ളക്ഷാമം തൊട്ട് മാലിന്യ കൂമ്പാരങ്ങള്‍ വരെ കേരളം നേരിടുന്ന പ്രശ്‌ന ങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍‌ദ്ദേശിക്കേണ്ട യൂണിവേഴ്‌സിറ്റികള്‍ വിവാദങ്ങള്‍ക്ക് പുറകെ ഓടുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്. ആധുനിക കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന തില്‍ സര്‍‌വ്വകലാശാലകള്‍ പരാജയപ്പെട്ടിരിക്കുന്നു. കുറച്ചുപേരുടെ ഉപജീവന മാര്‍ഗ്ഗമായി അവ തരം താഴ്‌ന്നു. ഇവക്ക് ബാധിച്ച രാഷ്ട്രീയ അര്‍‌ബുദം ചികില്‍സയ്ക്ക് വിധേയമാക്കണം. എല്ലാ സ്റ്റാറ്റ്യൂട്ടറി (സെനറ്റ്, സിന്റിക്കേറ്റ് അടക്കം ) പദവികള്‍ക്കും ഉയര്‍ന്ന അക്കാദമിക് യോഗ്യതയും പരിചയ സമ്പത്തും മാനദണ്ഡമാക്കണം. കാര്യക്ഷമതയെ അടിസ്ഥാനപ്പെടുത്തി വേതനക്കാരുടെ ശമ്പള വും പ്രമോഷനും നിജപ്പെടുത്തണം.
സര്‍‌വ്വകലാശാല ഭൂമി ഉപയോഗിക്കുന്നതിന് ലാന്റ് പോളീസി നടപ്പില്‍ വരുത്തണം. സര്‍‌വ്വീസ് സംഘടനകള്‍ക്ക് കെട്ടിടം പണിയാന്‍ മാത്രമല്ല, യൂണിവേഴ്സിറ്റി ഭൂമിയെന്ന് അവര്‍ പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വികസ്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് നടത്തിയ യൂണിവേഴ്സിറ്റി മാര്‍ച്ച്, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ: സുബൈര്‍ ഹുദവി ചേകന്നൂര്‍ ഉല്‍ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ചെയ‌ര്‍മാന്‍ എ.പി. ആരിഫലി, കണ്‍‌വീനര്‍ ഷബിന്‍ മുഹമ്മദ്, ഡോ : സൈനുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. റാഷിദ് പടിക്കല്‍, ഷാജിദ് തിരൂര്‍, ജാബിര്‍ എടപ്പാള്‍‌ , ഡോ: ബിഷ്റുൽ ഹാഫി, അഷ്‌റഫ്, നൗഷാദ് ചേളാരി തുടങ്ങിയവര്‍ മാര്‍ച്ചിനു നേത്ര്യത്വം നല്‍കി.