മലപ്പുറം : കേരളത്തിലെ മുസ്‍ലിം മഹല്ലുകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് അവ രുടെ സേവന രംഗത്തെ കഴിവും പ്രാപ്തിയും പരിപോഷിപ്പിക്കുന്നതിനും സേവന മേഖലകളില്‍ ആധുനിക യുഗത്തിലെ പുതിയ സംവിധാനങ്ങളും മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നതിനും വ്യക്തവും വിപുലവുമായ പരിശീലനം നല്‍കുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ദേശി ക്കപ്പെടുന്നത്. പൊതു ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും മുസ്‍ലിം സമുദായത്തിന്‍റെ നാനോ ന്മുഖ ഉന്നമനവും ലക്ഷ്യം വെച്ചു കൊണ്ട് ദാറുല്‍ഹുദക്ക് കീഴില്‍ സ്ഥാപിതമായ സെന്‍റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്‍റ് ട്രൈനിംഗ് എന്ന സ്ഥാപനത്തിന്‍റെ പ്രഥമ സംരംഭമാണ് ഈ കോഴ്സ്. ഇതിന്‍റെ ആദ്യ ബാച്ച് 2012 ജൂണ്‍ 11 ന് തുടങ്ങാനിരിക്കുന്നു.
യോഗ്യത
മുസ്‍ലിം മഹല്ലുകളിലെ പള്ളികളില്‍ ഇമാമായി രണ്ടു വര്‍ഷത്തെയെങ്കിലും സേവന പരിചയമുള്ള മത പണ്ഡിതര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കായിരിക്കും ഒരു ബാച്ചില്‍ പ്രവേശനം നല്‍കപ്പെടുക. കോഴ്സ് കാലാവധി ഒരുവര്‍ഷം.