കാസര്‍കോട്: ചെമ്പരിക്ക ഖാസിയുടെ മരണം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം നിഷ്പക്ഷമല്ലെന്നും സത്യസന്ധമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ലെന്നും സമസ്ത സംസ്ഥാന സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര് പത്രസമ്മേളനത്തില്‍ പറഞ്ഞു. സത്യം തെളിയിക്കാന്‍ പുനരന്വേഷണം നടത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.ടി. അബ്ദുള്ള മുസ്ലിയാര്, മമ്മത് ഫൈസി തിരൂര്‍ക്കാട്, കൊച്ചോട് ഉമ്മര്‍ മുസ്ലിയാര്, യു.എം. അബ്ദുള്‍ റഹിമാന്‍ മൗലവി, എം.പി. ഖാസിം മുസ്ലിയാര്, അബ്ദുള്‍ റഹ്മാന് കല്ലായി, എസ്.കെ. ഹംസ ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.