ശംസുല്‍ ഉലമാ ആണ്ടുനേര്‍ച്ചയും യുവസംഗമവും

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരുടെ ആണ്ടുനേര്‍ച്ചയും യുവസംഗമവും മാര്‍ച്ച് ഒന്‍പതിന് നടക്കും. രണ്ടുമണിക്ക് മഹല്ലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് പഠനക്യാമ്പും ഏഴുമണിക്ക് ശംസുല്‍ ഉലമാ അനുസ്മരണ പ്രഭാഷണവും ഒന്‍പതു മണിക്ക് ദിക്‌റ് ദുആ സമ്മേളനവുമുണ്ടാകും.

വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അക്കാദമി ജന. സെക്രട്ടറിയുടെ ചുമതല ഇബ്രാഹിം ഫൈസി പേരാലിന് നല്‍കാല്‍ തീരുമാനിച്ചു. കെ. മൊയ്തീന്‍, സി.പി. മുഹമ്മദ്കുട്ടി ഫൈസി, പി.കെ. ഹുസൈന്‍ഫൈസി, സി. കുഞ്ഞിമുഹമ്മദ്ദാരിമി, പി. സുബൈര്‍ഹാജി, കെ. സെയ്തലവി, എ.കെ. സുലൈമാന്‍ മൗലവി, കെ.എം. ആലി, വി.സി. മൂസ, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, ഇ.ടി. ഇബ്രാഹിം, സി.പി. ഹാരിസ് ബാഖവി, എടപ്പാറ കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു