കണ്ണൂര്‍: വിവാദ പള്ളിക്ക് തറക്കല്ലിട്ടതിന്റെ ഇസ്‌ലാമിക മാനം എന്തെന്ന് പള്ളി നിര്‍മാണത്തിന്റെ പിന്നിലുള്ളവര്‍ വ്യക്തമാക്കണമെന്ന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളന പ്രചാരണവുമായി കേട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്ത സന്ദേശ യാത്രക്ക് കണ്ണൂരിലെ തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളിയുടെ നിര്‍മാണ സ്ഥലം പോലും നിര്‍ണയിക്കാതെ പ്രതീകാത്മക ശിലാസ്ഥാപനം നടത്തി പൊതുസമൂഹത്തെ വഞ്ചിക്കുന്നതിന്റെ മതവിധി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ കേന്ദ്രങ്ങളാവേണ്ട പള്ളികളുടെ പേരില്‍ നടക്കുന്ന ചൂഷണത്തിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും ഇപ്പോള്‍ പള്ളിയുടെ പേര് മാറ്റിയത് ഇതിന്റെ പിന്നിലള്ള കച്ചവട താല്‍പര്യത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലയിലെ പാപ്പിനശ്ശേരിയില്‍ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച യാത്ര തളിപ്പറമ്പ്, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തോടെ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് സമാപിച്ചു. യാത്ര
തളിപ്പറമ്പില്‍ നടന്ന സ്വീകരണത്തില്‍ സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാണിയൂര്‍ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, പി.പി മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എസ്.കെ ഹംസ ഹാജി, പാലത്തായി മൊയ്തു ഹാജി, അബ്ദുറഹിമാന്‍ കല്ലായി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി അബ്ദുല്ല മൗലവി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മൊയ്തു മൗലവി മക്കിയാട്, കമാല്‍ ഹാജി, അബൂബക്കര്‍ ബാഖവി മലയമ്മ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുസ്തഫ അഷ്‌റഫി കക്കുപടി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഫരീദ് റഹ്മാനി, അഹമ്മദ് തേര്‍ലായി, കാടാമ്പുഴ മൂസ ഹാജി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഖാദര്‍ ഫൈസി കുന്നുംപുറം, ചെറീത് ഹാജി എന്നിവര്‍ പ്രസംഗിച്ചു