ദാറുല്‍ഹിക്കം വാര്‍ഷികവും മൂസ മുസ്‌ലിയാര്‍ അനുസ്മരണവും ഇന്ന് (9.02.12) തുടങ്ങും

മേലാറ്റൂര്‍: ചെമ്മാണിയോട് ദാറുല്‍ഹിക്കം ഇസ്‌ലാമിക് സെന്ററിന്റെ 16-ാം വാര്‍ഷികാഘോ ഷവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റു മായിരുന്ന നാട്ടിക വി. മൂസ മുസ്‌ലിയാരുടെ പത്താം അനുസ്മരണ സമ്മേളനവും വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. വ്യാഴാഴ്ച വൈകീട്ട് 3.30ന് എടയാറ്റൂരില്‍ നാട്ടിക മൂസമുസ്‌ലിയാരുടെ ഖബര്‍സ്ഥാനില്‍ നടക്കുന്ന സിയാറത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക.
തുടര്‍ന്ന് ചെമ്മാണിയോട് നാട്ടിക ഉസ്താദ് നഗറില്‍ 4.30ന് പതാക ഉയര്‍ത്തും. അഞ്ചിന് ഉദ്ഘാടന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് അബ്ദുള്‍ഹയ്യ് നാസിറുദ്ദീന്‍ ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനംചെയ്യും.വൈകീട്ട് ഏഴിന് നടക്കുന്ന മൂസ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. എം.എം. ബഷീര്‍ മൗലവി കൊല്ലം, പി.എം. ഹനീഫ്, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന വിദ്യാഭ്യാസ ഫെസ്റ്റ് വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര വിദേശകാര്യ മന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കുമെന്ന് പി. കുഞ്ഞാണി മുസ്‌ലിയാര്‍, വി.കെ. മുഹമ്മദ്കുട്ടി, പി.കെ. അബൂബക്കര്‍ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി എന്നിവര്‍ അറിയിച്ചു