നെടുങ്ങോട്ട്മാട് ഖാദിമുല്‍ ഇസ്‌ലാം സംഘം ജുമാമസ്ജിദ് 100 വര്‍ഷം പിന്നിടുന്നു.

തേഞ്ഞിപ്പലം: നെടുങ്ങോട്ട്മാട് ഖാദിമുല്‍ ഇസ്‌ലാം സംഘം ജുമാമസ്ജിദ് 100 വര്‍ഷം പിന്നിടുന്നു. ശതാബ്ദി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് സ്വാഗതസംഘം തീരുമാനം.ഫിബ്രവരി 17ന് വൈകീട്ട് ആറുമണിക്ക് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

18ന് ഇസ്‌ലാമിക ചരിത്ര കഥാപ്രസംഗവും 19ന് വിദ്യാഭ്യാസ സമ്മേളനവും നടക്കും. മൂസ ഹാജി ചെയര്‍മാനും കെ.പി.എം പുത്തൂര്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. അഡ്വ. കുഞ്ഞാലിക്കുട്ടി, ബാവ ഹാജി, എ.പി. മുഹമ്മദ്, എ.പി. സൈതലവി, വി. മൊയ്തീന്‍കുട്ടി, കെ.സി.എ. റഹ്മാന്‍ എന്നിവരാണ് ഭാരവാഹികള്‍.