ചേളാരി : 2012 ജനുവരി 23ന് കന്യാകുമാരിയില്‍ നിന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്‌ത സമസ്‌ത സന്ദേശയാത്ര ഇതിനകം കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കുളച്ചല്‍, ബീമാപള്ളി, കണിയാ പുരം, ആലങ്കോട്, കൊല്ലൂര്‍വിള, കായംകുളം, നീര്‍ക്കുന്നം, ആലപ്പുഴ, ചങ്ങനാശ്ശേരി, തൊടുപുഴ, മുവാറ്റപ്പുഴ, പെരുമ്പാവൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍, ചാവക്കാട്, പൊന്നാനി,
വളാഞ്ചേരി, കൊപ്പം, പെരിന്തല്‍മണ്ണ, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം, ഗൂഡല്ലൂര്‍, എടക്കര, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, ചെമ്മാട്, താഴെചേളാരി, രാമനാട്ടുകര, മുക്കം, നരിക്കുനി, കൊടുവള്ളി, കാരന്തൂര്‍, താമരശ്ശേരി, മേപ്പാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, വെള്ളമുണ്ട, കുറ്റിയാടി, പേരാമ്പ്ര, ഉള്ളേരി, കൊയിലാണ്ടി, വടകര, നാദാപുരം, പെരിങ്ങത്തൂര്‍, കൂത്തുപറമ്പ്, കണ്ണൂര്‍, പാപ്പിനിശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം, മംഗലാപുരം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്ന് വൈകീട്ട് 6 മണിക്ക് മംഗലാപുരത്ത് സമാപിക്കും.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന ജാഥയില്‍ അബ്‌ദുറഹ്‌മാന്‍ കല്ലായി, പിണങ്ങോട് അബൂബക്കര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്‌തഫല്‍ ഫൈസി എം.പി., ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്ഥഫ അശ്‌റഫി കക്കുംപടി, മലയമ്മ അബൂബക്കര്‍ ബാഖവി, അശറ്‌ഫ് ഫൈസി കണ്ണാടിപ്പറമ്പ്, മലയമ്മ അബൂബക്കര്‍ ഫൈസി, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇബ്രാഹീം ഫൈസി പേരാല്‍, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, അബ്‌ദുല്‍ഖാദിര്‍ ഫൈസി, കുന്നുംപുറം, ആനമങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, എം. അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി കുറ്റിക്കാട്ടൂര്‍, ചെറുകുളം അബ്‌ദുല്ല ഫൈസി, മുജീബ് ഫൈസി പൂലോട്, അഹ്‌മദ് തെര്‍ളായി, ഫരീദ് റഹ്‌മാനി, പൊട്ടച്ചിറ ബീരാന്‍ഹാജി, സിദ്ദീഖ് ഫൈസി, സലീം എടക്കര, ലത്വീഫ് ഹാജി കാപ്പ്, സലാം ഫൈസി മുക്കം, പാലത്തായി മൊയ്‌തുഹാജി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്‌ദുല്ലത്തീഫ് ഫൈസി മേല്‍മുറി, എസ്.കെ.ഹംസഹാജി, കാടാമ്പുഴ മൂസ ഹാജി സ്ഥിരാംഗങ്ങളാണ്. വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ പ്രമുഖ രാഷ്‌ട്രീയ-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു പ്രസംഗിച്ചു. എല്ലാ സ്വീകരണങ്ങളിലും വന്‍ ജനാവലി തടിച്ചുകൂടുകയും രാജേജിത വരവേല്‍പ്പ് നല്‍കുകയും ചെയ്‌തു.