സമസ്തയുടെ സന്ദേശം സമകാലിക സമസ്യങ്ങള്‍ക്കുള്ള ഉത്തരം: ഹൈദര്‍ അലി തങ്ങള്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക പ്രമേയമായി ഉയര്‍ത്തി കാണിക്കുന്ന ''സത്യസാക്ഷികളാവുക'' എന്ന പ്രമേയം കാലിക സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സത്യസന്ധമായ മറുപടിയാണെന്ന് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 23ന് കുളച്ചലില്‍ നിന്നാരംഭിക്കുന്ന സമസ്ത സന്ദേശയാത്ര പതാക പാണക്കാട് മഖാമില്‍ നിന്ന് കൈമാറി സംസാരിക്കുകയായിരുന്ന അദ്ദേഹം.

പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍അലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മഖ്ബറയില്‍ നടത്ത പ്രത്യേക പ്രാര്‍ത്ഥനക്ക് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന നൂറ് കണക്കിന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ തക്ബീര്‍ മുഴക്കി സമസ്തയുടെ ത്രിവര്‍ണ്ണ പതാക ജാഥാനായകന് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ കൈമാറി.

വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ്, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഫ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.സി.മായിന്‍ ഹാജി, വണ്ടൂര്‍ ഹൈദര്‍ അലി, കാടാമ്പുഴ മൂസ ഹാജി, പി.പി.മുഹമ്മദ് ഫൈസി, കെ.ടി. ഹംസ മുസ്‌ലിയാര്‍, പാലത്തായി മൊയ്തുഹാജി, എസ്.കെ.ഹംസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, നാസ്വിര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ശാഹുല്‍ഹമീദ് മാസ്റ്റര്‍, കെ.എ.റഹ്മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സലീം എടക്കര, വാണിയമ്പലം കുഞ്ഞിമോന്‍ ഹാജി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ലത്വീഫ് ഫൈസി മേല്‍മുറി, ചന്ദ്രിക എഡിറ്റര്‍ ടി.പി. ചെറൂപ്പ സാഹിബ്, കോഴിക്കോട് ഖാസി നാസിര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍, സിദ്ദിഖ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, യു.ശാഫി ഹാജി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അബ്ദുല്ല ഫൈസി ചെറുകുളം, ഇസ്മായില്‍ ഹാജി ദിബ്ബ, എം.എം.കുട്ടി മൗലവി, സൈദ് മുഹമ്മദ് ഹാജി, ഖാദര്‍ ഭായി മുംബൈ, ലത്വീഫ് ഹാജി, ചെറീത് ഹാജി, ഹബീബുല്ലാഹ് ഫൈസി, ഇബ്രാഹീം ഫൈസി കുന്നത്ത്, പി.ടി.അലി മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു