ധാര്‍മിക മുന്നേറ്റത്തിന് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുക: കോഴിക്കോട് വലിയ ഖാസി

മഞ്ചേരി:  മത വിദ്യഭ്യാസം നേടി ധാര്‍മിക മുന്നേറ്റത്തിന് വിദ്യാര്‍ഥികള്‍ സജ്ജരാവുകയും ദഅ്‌വ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. എളങ്കൂര്‍ ചെറുവണ്ണൂര്‍ എസ്.കെ.എസ്.എസ്.എഫ് വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 പി അസയ്‌നാര്‍ ഫൈസി അധ്യക്ഷതവഹിച്ചു. ത്രിദിന പരിപാടിയില്‍ ശിഹാബ ്തങ്ങള്‍ അനുസ്മരണം, ഇസ്്‌ലാമിക കഥാപ്രസംഗം, മതപ്രഭാഷണം ദിഖ്‌റ് ദുആ മജ്‌ലിസ്, മിര്‍ശാദ് യമാനി ചാലിയം, ശരീഫ് തുവ്വൂര്‍, ശിഹാബ് അരീക്കോട് എന്നിവരുടെ കഥാപ്രസംഗം നടന്നു. പൊതുസമ്മേളനത്തില്‍ സയ്യിദ് മഅ്ശൂഖ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. കെ ബി കുഞ്ഞിമുഹമ്മദ് ദിഖ്‌റ്-ദുആക്ക് നേതൃത്വം നല്‍കി. ഗഫൂര്‍ ആമയൂര്‍, കൊമ്പന്‍ അബുഹാജി, മലയില്‍ മമ്മദ്, കെ മുസ്തഫ ഫൈസി സംസാരിച്ചു.