ദാറുല് ഹുദ: അന്താരാഷ്ട്ര ഇസ്ലാമിക് കോണ്ഫറന്സ് പ്രോഗ്രാം നോട്ടീസ്‌

തിരൂരങ്ങാടി : ദാറുല്‍ ഹുദ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ ജനുവരി 29-ന്‌ നടക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സിന്റെ ഓണ്‍ലൈന്‍ റജിസ്റ്ററേഷന്‍ ജനുവരി 20-ന്‌ വെള്ളിയാഴ്‌ച അവസാനിക്കും. ആധുനിക ഇസ്‌ലാമിക തുര്‍ക്കിയുടെ നവോത്ഥാന നായകനായ ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സിയെ കുറിച്ചും തുര്‍ക്കിയിലെ ഇസ്‌ലാമിക്‌ ജീവിത രീതിയെ കുറിച്ചും രിസാലയേ നൂര്‍ ആന്‍ഡ്‌ ഇസ്‌ലാം ഇന്‍ മോഡേണ്‍ തുര്‍ക്കി എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്ക, കാനഡ, യു.കെ, സിങ്കപ്പൂര്‍, വത്തിക്കാന്‍, തുര്‍ക്കി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 50- ഓളം വിദേശ പ്രതിനിധികള്‍ പങ്കെടുക്കും. പ്രോഗ്രാം നോട്ടീസ്‌

അറബ്‌ ലോകത്തെ മാറിയ സാഹചര്യത്തില്‍ തുര്‍ക്കി മോഡല്‍ ജനാധിപത്യത്തിന്റെ ഇടവും തീവ്ര മതേതരത്വത്തില്‍ നിന്ന്‌ അനുകരണീയ നിലയിലേക്കുള്ള തുര്‍ക്കിയുടെ പരിണാമവും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവും.മുസ്‌ലിം ലോകത്തെ പുതിയ ചലനങ്ങളും ചിന്താ പ്രസ്ഥാനങ്ങളും ആധുനിക മുസ്‌ലിം അക്കാദമിക്‌ രംഗത്തെ പ്രതിസന്ധികളും മുന്നേറ്റങ്ങളും കോണ്‍ഫറന്‍സില്‍ പ്രധാന വിഷയമാണ്‌.

ഡോ. ഫാരിസ്‌ കയ (സെക്രട്ടറി ജനറല്‍, ഇസ്‌താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍, തുര്‍ക്കി), ഡോ.യൂനുസ്‌ സെന്‍ഗല്‍ (മെമ്പര്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്‌), ഡോ.തോമസ്‌ മിഷേല്‍ (അക്കാദമിക്‌ കൗണ്‍സില്‍ ഓഫ്‌ ദി സെന്റര്‍ ഫോര്‍ മുസ്‌ലിം-ക്രിസ്‌ത്യന്‍ അന്‍ഡര്‍സ്റ്റാന്‍ഡിംഗ്‌, ജോര്‍ജ്‌ടൗണ്‍ യൂനിവേഴ്‌സിറ്റി, വാഷിംഗ്‌ടണ്‍, യു. എസ്‌. എ. മുന്‍ ലക്‌ചറര്‍, ബര്‍മിംഗ്‌ഹാം യൂനിവേഴ്‌സിറ്റി, ഇംഗ്ലണ്ട്‌), ഡോ.ബിലാല്‍ കുസ്‌പിനാര്‍ (പ്രഫസര്‍, ഹിസ്റ്ററി ഓഫ്‌ ഫിലോസഫി & ഇസ്‌ലാമിക്‌ ഫിലോസഫി, അഹ്‌ലിയ്യ യൂനിവേഴ്‌സിറ്റി, മനാമ, കിങ്‌ഡം ഓഫ്‌ ബഹ്‌റൈന്‍), ഡോ.അല്‍ഫ്‌സ്‌ലാന്‍ അസിക്‌ജെന്‍ഗ ്‌( ഹെഡ്‌ ഓഫ്‌ പി.ജി സെക്ഷന്‍, യില്‍ദിസ്‌ യൂനിവേഴ്‌സിറ്റി, ഇസ്‌താംബൂള്‍, തുര്‍ക്കി), ഡോ. ഇര്‍ഫാന്‍ ഉമര്‍, (പ്രഫസര്‍, തിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌, മാര്‍ക്കെദി യൂനിവേഴ്‌സിറ്റി, യു.എസ്‌.എ), ഡോ. കോളിന്‍ ടര്‍ണര്‍ (റീഡര്‍ ഇന്‍ ഇസ്‌ലാമിക്‌ തോട്ട്‌, ദര്‍ഹം യൂനിവേഴ്‌സിറ്റി. യു.കെ), ഡോ. സയ്യിദ്‌ ഫരീദ്‌ അത്താസ്‌ (ഹെഡ്‌ ഓഫ്‌ മലായ്‌ സ്റ്റഡീസ്‌, സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌, സിംഗപൂര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി, ഹള്‌റമി സ്റ്റഡീസ്‌ സ്‌പെഷലിസ്റ്റ്‌), സഈദ്‌ നൂര്‍സിയുടെ ശിഷ്യന്‍ മഹ്‌മദ്‌ ഫിരിന്‍സി, രിസാലയേ നൂര്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹി തുടങ്ങി വിവിധ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരും ഗവേഷകരുമടക്കം അന്‍പതോളം അന്താരാഷ്‌ട്ര പ്രതിനിധികളാണ്‌ കോണ്‍ഫറന്‍സിനെത്തുക.

പുറമെ, ഇന്ത്യയിലെ പ്രമുഖ തിയോളജിസ്റ്റുകളുടെയും ഗവേഷകരുടെയും പ്രശസ്‌ത ഇസ്‌ലാമിക ചിന്തകരുടെയും പണ്ഡിതരുടെയും സാന്നിധ്യമുണ്ടാവും.
കൂടുതല്‍ വിവരങ്ങളും രജിസ്‌ട്രേഷന്‍ സൗകര്യവും www.darulhuda.com എന്ന സൈറ്റില്‍ ലഭ്യമാണ്‌. 29-ന്‌ രാവിലെ മുതല്‍ വിവിധ സെഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സ്‌ വൈകുന്നേരം പൊതു സമ്മേളനത്തോടെ സമാപിക്കും.