പട്ടിക്കാട്: ജാമിയ നൂരിയ മഹാസമ്മേളനത്തിന്റെ ഭാഗമായി വേങ്ങൂര്‍ എം.ഇ.എ എന്‍ജിനിയറിങ് കോളേജില്‍നടന്ന കാമ്പസ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എച്ച്. അബ്ദുള്‍ റൗഫ് അധ്യക്ഷത വഹിച്ചു.
കാമ്പസ് സംസ്‌കാരവും സംസ്‌കരണവും എന്ന വിഷയത്തെക്കുറിച്ച് അലിഗഢ് മുസ്‌ലിം സര്‍വകലാശാല അസി. പ്രൊഫ. ഫൈസല്‍ ഹുദവി മാരിയാട് പ്രസംഗിച്ചു. സാദിഖലി ശിഹാബ്തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, ഡോ. അബ്ദുള്‍ ബുഹാരി, പി. അബ്ദുല്‍ ഹമീദ്, ഉമറുല്‍ ഫാറൂഖ്, ആരിഫ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന 'ധനം' സെഷന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ലോകം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരമായി മുഴുവന്‍ സാമ്പത്തിക വിദഗ്ധരും ഇസ്‌ലാമിക ബാങ്കിങ്ങിനെ നിര്‍ദേശിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക ബാങ്കിങ് കേരളീയ പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ പ്രൊ. എം. ഉസ്മാനും മൈക്രോഫൈനാന്‍സിങ് മഹല്ല് തലത്തില്‍ എന്ന വിഷയം എസ്.പി. മുഹമ്മദലിയും സക്കാത്ത് വിതരണവഴികള്‍ എന്ന വിഷയം അബ്ദുറഹ്മാന്‍ ഫൈസി അരിപ്രയും അവതരിപ്പിച്ചു. ഫക്രുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, അസ്ഗറലി ഫൈസി പട്ടിക്കാട്, മുദ്ദസിര്‍ മലയമ്മ, ശാഫി കോല്‍പ്പാടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കാന്‍ തീരുമാനിച്ച അല്‍ബറക ഇസ്‌ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തണമെന്നും സ്ഥാപനം പൂര്‍ണമായും പലിശ വിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഇസ്‌ലാമിക പണ്ഡിതരുടെ സാന്നിധ്യം നിര്‍ബന്ധമാക്കണമെന്നും 'ധനം' സെഷന്‍ ആവശ്യപ്പെട്ടു.
സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ- അറബ് സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് 'അറബിക് കോണ്‍ഫറന്‍സ്' അഭിപ്രായപ്പെട്ടു. അറബിഭാഷാരംഗത്തെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അറബിഭാഷയുടെ കരിക്കുലവും അധ്യാപനരീതിയും പരിഷ്‌കരിക്കണമെന്നും സെഷന്‍ ആവശ്യപ്പെട്ടു. ഡോ. സെയ്താലി ഫൈസി, ഡോ. എം. അബ്ദുസലാം ഫൈസി, ടി. അബ്ദുല്‍ ജലീല്‍, അബ്ദുറഹ്മാന്‍ മുല്ലപ്പള്ളി, ഹംസക്കുട്ടി ആദൃശ്ശേരി, കേരള യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം തലവന്‍ ഡോ. എ. നിസാമുദ്ദീന്‍, ഡോ. എന്‍. അബ്ദുല്‍ ജബ്ബാര്‍, ഡോ. വീതന്‍ മൊയ്തീന്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, റഹീം കൊടശ്ശേരി, ബഹാവുദ്ദീന്‍ ഹുദവി, സുബൈര്‍ റഹ്മാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.