മനുഷ്യ ജാലിക എസ്.കെ.എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്റര്‍ചരിത്രമെഴുതി.

ന്യൂഡല്‍ഹി :രാജ്യ തലസ്ഥാനത്തു മനുഷ്യജാലിക തീര്‍ത്തുകൊണ്ട്  എസ്.കെ.എസ്.എസ്.എഫ്  ഡല്‍ഹി ചാപ്റ്റര്‍ചരിത്രമെഴുതി. ഡല്‍ഹിയിലെ വിവിധ സര്‍വ കലാശാലകളില്‍ നിന്നുള്ള വിദ്യാ ര്‍ഥികളും അക്കാദമിക് വിദഗ്ദ്ധരും പങ്കെടുത്ത ചടങ്ങ് അവിസ്മരണീയ മുഹൂര്‍ത്തമായി. ഇന്ത്യയിലെ സുപ്രധാന സര്‍വകലാശാലയായ ജെ. എന്‍. യുവില്‍ നടന്ന സംഗമം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ് . എഫ് ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വ: സി. കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു.

ജാബിര്‍ പുത്തനത്താണി ഖിറാഅത്ത്നടത്തി.മനുഷ്യജാലിക സന്ദേശ പ്രഭാഷണം മുഹമ്മദ്‌ ഹുദവി മടപ്പള്ളി നിര്‍വഹിച്ചു .ഹസന്‍ ശരീഫ് വാഫി ഒളവട്ടൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇന്ത്യന്‍ ഭരണ ഘടനയും സാമൂഹ്യ നീതിയും ന്യൂനപക്ഷ പരിപ്രേക്ഷത്തില്‍ എന്ന വിഷയത്തില്‍ നടന്ന അക്കാദമിക് സംവാദത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ കെ. യു. ജയേഷ്, ഡല്‍ഹി സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ നവാസ് നിസാര്‍ വിഷയാവതരണം നടത്തി സദസ്സ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. കെ. ടി. ജാബിര്‍ ഹുദവി സ്വാഗതവും ഷാഫി വാഫി നന്ദിയും പറഞ്ഞു