നാല് അടിസ്ഥാനാവലംബങ്ങള്‍ക്ക് പുറമെ ഇസ്‌ലാമിക നിയമ നിര്‍മാണത്തിന് അവലംബമായി 8 അവലംബങ്ങള്‍ കൂടി സൂക്ഷ്മ വിശകലനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവയില്‍ എല്ലാ ഓരോന്നും ഓരോ പണ്ഡിതനും അംഗീകരിച്ചവയല്ലാം എന്നാല്‍ അടിസ്ഥാനാവലംബങ്ങളായ 4 എണ്ണം എല്ലാവരും അംഗീകരിച്ചതാണ്.
1. ????????? നല്ലതായി പരിഗണിക്കല്‍ :
നിര്‍വ്വചനങ്ങള്‍: 1) ഇമാം ഗസാലി: മുജ്ദഹിതദിന് തന്റെ ബുദ്ധികൊണ്ട് നല്ലതാണെന്ന് തോന്നുന്നത്.
2) ഒരു മസ്അലയില്‍ അതിന്റെ സമാനമായ മസ്അലകളില്‍ നിന്നും വിഭിന്നമായ ഒരു വിധി, ചില പ്രത്യേക തെളിവിന്റെ അടിസ്ഥാനത്തില്‍ പറയുക.
ഇഹ്‌സാന്‍ എന്നതിന് ഉപര്യുക്തമായ രണ്ട് നിര്‍വ്വചനങ്ങളെപ്പോലെ പല പണ്ഡിത•ാരും പല വിധ നിര്‍വ്വചനങ്ങളും നല്‍കിയിട്ടുണ്ട്.
ഇഹ്‌സാന് ഉദാഹരണങ്ങള്‍:
1-പക്ഷികള്‍ കുടിച്ചതിന്റെ ബാക്കി ശുദ്ധിയുള്ളതാണെന്ന മസ്അല യഥാര്‍ത്ഥത്തില്‍ വന്യജീവികള്‍ കുടിച്ചതിന്റെ ബാക്കി നജസാകുന്നു. അപ്പോള്‍ പക്ഷികളെയും അവയോട് ഖിയാസ് ചെയ്യപ്പെടുകയാണ് വേണ്ടത്. പക്ഷേ, വന്യജീവികളുടെ വായയില്‍ ഉണ്ടാവുന്ന മ്ലേഛതയാണ് അവയുടെ ബാക്കി നജസാവാനുള്ള കാരണം. എന്നാല്‍ പക്ഷികള്‍ കുടിക്കുന്നത് അവയുടെ കൊക്ക് കൊണ്ടാണ്. അവകള്‍ ശുദ്ധിയുള്ളതാണ്. അതുകൊണ്ട് പക്ഷികള്‍ കുടിച്ചതിന്റെ ബാക്കിയുള്ള വെള്ളം ശുദ്ധിയുള്ളതാണെന്ന് വിധിക്കപ്പെട്ടത് ഇസ്തിഹ്‌സാന്‍ പ്രകാരമാണ്.
ഇതിനെ ഒരു അവലംബവും തെളിവുമായി സ്വീകരിച്ചത് ഹനഫീ പണ്ഡിത•ാരും ഹന്‍ബലീ പണ്ഡിത•ാരുമാണ്. എന്നാല്‍ ശാഫിഈ, മാലികീ മദ്ഹബുകള്‍ പ്രകാരം ഇതൊരു തെളിവ് അല്ല.
2. ??????? ??????? പൊതുന•:
നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യം ജനങ്ങളുടെ ജീവിതത്തിന് ചിട്ടയും വ്യവസ്ഥയും ഉണ്ടാക്കുക എന്നതാണല്ലോ. അതായത് അവര്‍ക്ക് അനുഗുണമായ കാര്യങ്ങളെ നടപ്പിലാക്കുകയും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളെ വര്‍ജ്ജിക്കുകയും നിഷ്‌കാസനം ചെയ്യുകയും ചെയ്യുക. എന്നാല്‍ മനുഷ്യരെ ബാധിക്കുന്ന, അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സമസ്യകളും എണ്ണമറ്റതും കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതുമാണ്. അടിസ്ഥാന അവലംബങ്ങളില്‍ വ്യക്തമായ വിധി ഇല്ലാത്തതും എന്നാല്‍ സമൂഹത്തിന് പൊതുവില്‍ അത്യന്ത്യാപേക്ഷിതവുമായ കാര്യങ്ങളെയാണ് ??????? ??????? എന്നു പറയുന്നത്.
ഈ വിഷയത്തില്‍ ശാഫിഈ ഇമാമിനെത്തൊട്ട് ഉദ്ധരിക്കപ്പെട്ടത് ഇങ്ങനെയാണ്: പൊതു ന•, മതപരമായ ഏതെങ്കിലും അടിസ്ഥാനങ്ങളോട് യോചിക്കുന്നുണെ്ടങ്കില്‍ അത് തെളിവായി സ്വീകരിക്കാന്‍ പര്യപ്തവുമാണ് എന്നാണ്.
ഇമാം ഹറമാനി ശാഫിഈ (റ) വിനെത്തൊട്ട് ഉദ്ധരിക്കുന്നത് ഇങ്ങനെ: ശാഫിഈ ഇമാം അബൂ ഹനീഫ (റ) മന്റെ അസ്ഹാബില്‍ നിന്ന് ഭൂരിപക്ഷം ആളുകളും ഉദ്ധരിച്ചത് അടിസ്ഥാന പ്രമാണങ്ങളില്‍ പരിഗണിക്കപ്പെട്ട ഏതെങ്കിലും ഒരു അസ്വലിനോട് (അടിത്തറ) ഈ പൊതു ന• യോചിക്കുന്നുണെ്ടങ്കില്‍ പൊതു ന•യുമായി നിയമങ്ങളെ ബന്ധിക്കാം എന്നതാണ്.
ഇബ്‌നു ദഖീവില്‍ ഈദ് പറയുന്നു: മാലിക് (റ) വിന് ഈ വിഷയത്തില്‍ ഒരു മുന്‍തൂക്കമുണെ്ടന്ന കാര്യത്തില്‍ സന്ദേഹമില്ല. അഹ്മ്മദ് (റ) അദ്ദേഹത്തോട് അടുക്കുന്നു. മറ്റുള്ള ഇമാമിങ്ങളും മൊത്തത്തില്‍ പൊതു ന•യെ ഒരു അവലംബമായി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ രണ്ടുപേര്‍ക്കും മറ്റുള്ളവരെക്കാള്‍ ഒരു മുന്‍തൂക്കം ഈ വിഷയത്തില്‍ ഉണ്ട്.
ചുരുക്കത്തില്‍ ശറഇന്റെ അടിസ്ഥാനാവലംബങ്ങളില്‍ തെളിവായിസ്വീകരിച്ച ഏതെങ്കിലും അടിത്തറയോട് യോചിക്കുന്നുണെ്ടങ്കില്‍ മാത്രമേ പണ്ഡിത•ാര്‍ ഇതിനെ ഒരു അവലംബമായി സ്വീകരിച്ചിട്ടുള്ളൂ എന്നതായി യാതാര്‍ത്ഥ്യം.
പൊതുന•ക്ക് ഉദാഹരണം
അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികള്‍ ഖുര്‍ആന്‍ ഒരു മുസ്ഹഫായി ക്രോഡീകരിക്കുന്നതിന്റെ മേല്‍ ഏകോപിച്ചു.(ഖുര്‍ആന്‍ ക്രോഡീകരണത്തിലേക്ക് ലിങ്ക് കൊടുക്കാവുന്നതാണ്)
ഇത് പൊതു ന•ക്ക് വേണ്ടി ചെയതതാണെങ്കിലും അവരുടെ ബുദ്ധിക്ക് തോന്നിയതു പോലെ ശറഇന്റെ മാനദണ്ഡങ്ങളോട് യോചിച്ചത് കൊണ്ടാണ് അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കുകയുണ്ടായത്. കാരണം, ഈ പരിശുദ്ധ മതത്തെ സംരക്ഷിക്കേണ്ടതും അതിന് വരുന്ന വിപത്തിനെ തടുക്കേണ്ടതും അത് മറ്റുളളവരിലേക്ക് എത്തിക്കേണ്ടതും എല്ലാം ഓരോരുത്തരുടെയും ബാധ്യതയാണ്. ഈ ബാധ്യതയുടെ നിര്‍വ്വഹണത്തിന് വേണ്ടി മാത്രമാണ് അവര്‍ ഇതിന് മുന്നിട്ടിറങ്ങിയത്.സ്വന്തം കാര്യലാഭത്തിന് വേണ്ടിയായിരുന്നില്ല.
3. ??? പതിവ്
ജനങ്ങള്‍ പൊതുവായും സ്ഥിരമായും ചെയ്തുവരുന്നതും പറഞ്ഞു വരുന്നതുമായ ... എന്ന് പറയുന്നത്.
???, ???? എന്നീ രണ്ട് പദങ്ങളെയും സമാനാര്‍ത്ഥത്തിലാണ് പണ്ഡിത•ാര്‍ പ്രയോഗിച്ചിട്ടുള്ളത്. എന്നാല്‍ ??? നെ വാക്ക് കൊണ്ടും ???? നെ പ്രവൃത്തികൊണ്ടും പ്രത്യേകമാക്കിയവരുമുണ്ട്.
മറ്റൊരു കാര്യം പ്രത്യേകം പ്രസ്താവ്യമായത് ??? ഉം ????? ഉം തമ്മില്‍ ഗണ്യമായ വ്യത്യാസം ഉണ്ട്.
ഇജ്മാഅ് ഉണ്ടാകുന്നത് ????? കളായ പണ്ഡിത•ാര്‍ ഏകോപിക്കുമ്പോഴാണ്. എന്നാല്‍ പൊതു ജനങ്ങളും പണ്ഡിതരും എല്ലാവരും ചെയ്യുകയോ പറയുകയോ ചെയ്യുന്ന കാര്യമാണ് ???
ഭൂരിഭാഗം ആളുകളും ചെയ്യുകയും ചിലര്‍ മാത്രം ഒഴിഞ്ഞു നില്‍ക്കുകയും ചെയ്താലും ??? ഉണ്ടാവുന്നതാണ്.
എന്നാല്‍ ????? ഉണ്ടാവണമെങ്കില്‍ ആ അവസരത്തില്‍ നിലവിലുള്ള എല്ലാ മുജാഹിദുകളും ഒത്തു സമ്മതിക്കുക തന്നെ വേണം.
...ചില അവസരങ്ങളില്‍ ...ന് വിരുദ്ധമാകുന്നതാണ്. എന്നാല്‍ ...ഒരിക്കലും ....ന് വിരുദ്ധമല്ല.
??? ന്റെ ഇനങ്ങള്‍
1- ??? ???? ??? ???
ചില പദങ്ങള്‍ പ്രത്യേകം ചില ആശയങ്ങള്‍ക്ക് ജനങ്ങള്‍ ഉപയോഗിച്ച് വരുന്നുണെ്ടങ്കില്‍ അതിനെ ,,, എന്നു പറയുന്നു. അതു പോലെ ജനങ്ങള്‍ വ്യാപകമായി പറഞ്ഞു വരുന്ന കാര്യങ്ങള്‍ക്ക് ,,,എന്നു പറയുന്നു.
2- ??? ??? ??? ???
പൊതുവായ ഉര്‍ഫും പ്രത്യേകമായ ഉര്‍ഫും
ആദ്യത്തെ വിവിധ കാലഘട്ടങ്ങളിലും വിവിധ സ്ഥലത്തും ജനങ്ങള്‍ ഉപയോഗിച്ചു വരുന്നത്.
രണ്ടാമത്തേത് ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍.
3- ??? ????, ??? ????
മത നിയമങ്ങളോട് യോജിക്കുന്ന പതിവ് സ്വഹീഹ് ആയതും യോജിക്കാത്ത പതിവ് ഫാസിദായതും ആകുന്നു. ഉദാഹരണം: ഏതെങ്കിലും ഒരു നിര്‍ബന്ധകാര്യത്തെ ഒരു നാട്ടുകാര്‍ ആരും ചെയ്യുന്നില്ലെങ്കില്‍ അത് ഉര്‍ഫ് ഫാസിദ് ആകുന്നു. അതു പോലെ നിഷിദ്ധമായ ഒരു കാര്യത്തെ എല്ലാവരും ചെയ്യുന്നുണെ്ടങ്കില്‍ അതും ഉര്‍ഫ് ഫാസിദാകുന്നു.
??? നെ തെളിവായി സ്വീകരിക്കാന്‍ പറ്റുമോ?
ഹനഫീ, മാലികീ പണ്ഡിതരില്‍ അധികമാളികളും പറയുന്നത് ഖണ്ഡിതമായ വിഷയം ഇല്ലാത്ത വിഷയങ്ങളില്‍ ഉര്‍ഫ് അവലംബിക്കാന്‍ പറ്റിയ ഒരു അടിസ്ഥാനമാണ്. ഇതു പോലെത്തന്നെ ശാഫിഈ, ഹന്‍ബലീ പണ്ഡിത•ാരും ഉര്‍ഫിനെ ഒരുപാട് വിധികളിലും ഫത്‌വകളിലും സ്വീകരിച്ചതായി നമുക്ക് കാണാന്‍ സാധിക്കും.
4 ?????????
ഒരു കാര്യത്തിന്റെ വിധി മാറിയിരിക്കുന്നു എന്നതിന് പ്രത്യേക തെളിവുകള്‍ ഒന്നും ഇല്ലാത്തിടത്തോളം കാലം മുമ്പുള്ള അതേ വിധി തുടര്‍ന്നും സ്വീകരിക്കുന്നതിനാണ് ????????? എന്ന് പറയുന്നത്.
ഇത് ഫിഖ്ഹിന്റെ ഒരു അവലംബമായിട്ടു നാല് ഇമാമീങ്ങളും പരിഗച്ചിട്ടുണെ്ടങ്കിലും അതിന്റെ അളവിലും തോതിലും അവര്‍ ചെറിയ രീതിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയത് ശാഫിഈ, ഹന്‍ബലീ പണ്ഡിത•ാരാണ്.
5. ??? ?? ????? മുന്‍കാല സമൂഹങ്ങളുടെ നിയമ വ്യവസ്ഥകള്‍ മുമ്പുള്ള ഏതെങ്കിലും ഒരു സമൂഹത്തിനുണ്ടായിരുന്ന നിയമ വ്യവസ്ഥകള്‍ ഖുര്‍ആനിലോ ഹദീസിലോ പറയുകയും അവ നമുക്ക് നിയമമാണ് എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അതുപോലെ മുന്‍കാലത്തുണ്ടായിരുന്ന ഒരു സമൂഹത്തില്‍ നിയമം പറഞ്ഞതിന് ശേഷം അത് നമ്മുടെ സമൂഹത്തിന് ഇല്ല എന്നേ അല്ലെങ്കില്‍ ആ നിയമം നസ്ഖ് ചെയ്യപ്പെട്ടിട്ടുണെ്ടന്നോ വ്യക്തമാക്കി പറഞ്ഞാല്‍ അത് നമുക്ക് നിയമമല്ല എന്ന കാര്യത്തിലും സംശയമില്ല.
എന്നാല്‍ മുന്‍കാല സമൂഹത്തിന്റെ ഒരു നിയമം പറയുകയും അത് നമുക്ക് നിയമമാണോ അല്ലയോ എന്ന് വ്യക്തമാക്കിപ്പറയുകയും ചെയ്യുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഇവിടെ ഹനഫീ, ഹന്‍ബലീ പണ്ഡിത•ാരില്‍ നിന്ന് ഭൂരിഭാഗം ഇമാമീങ്ങളും അത് നമുക്ക് നിയമമാണെന്ന് പറയുന്നു. ശാഫിഈ, മാലികീ മദ്ഹബുകളിലെ ചില പണ്ഡിത•ാര്‍ക്കും ഈ അഭിപ്രായമുണ്ട്. മറ്റുള്ളവര്‍ പറയുന്നത് അത് നമുക്ക് നിയമമല്ല എന്നാണ്.
6. ???? ???????സ്വഹാബിയുടെ മദ്ഹബ്
പ്രവാചകന്‍ (സ) യുടെ വഫാത്തിന് ശേഷം സ്വഹാബികളില്‍ പെട്ട ഉന്നതരായിരുന്നു മുസ്‌ലിംകള്‍ക്ക് പ്രശ്‌ന പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നത്. അവര്‍ ഖുര്‍ആനെ ആഴത്തില്‍ മനസ്സിലാക്കിയവരും പ്രവാചനോട് കൂടുതല്‍ കാലം സഹവസിച്ചവരുമായിരുന്നു. ഇവരിടെ ഫത്വവകള്‍ താബിഉകളില്‍ പെട്ടവര്‍ പിന്നീട് ക്രോഡീകരിച്ചുട്ടുണ്ട്. ബുദ്ധികൊണ്ടും ചിന്തകൊണ്ടും ലഭിക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അത് സ്വീകരിക്കല്‍ മുസ്‌ലിം സമൂഹത്തിന് നിര്‍ബന്ധമാണ്. കാരണം സ്വഹാബികള്‍ മുഴുവനും നീതിമാ•ാരാണെന്നും അവരില്‍ നിന്ന് ആരെ പിന്‍പറ്റിയാലും നിങ്ങള്‍ സ•ാര്‍ഗ്ഗികളാകുമെന്നും പ്രവാചകന്‍ (സ) അരുളിയുട്ടുണ്ട്. അതു പോലെ ഒരു സ്വബി ഒരു കാര്യം പറയുകയും സ്വഹാബികളില്‍ നിന്ന് ആരും അദ്ദേഹത്തെ എതിര്‍ക്കാതിരിക്കുകയും ചെയ്താല്‍ അതും ശര്‍ഇല്‍ തെളിവാകുന്നതാണ്.
സ്വഹാബികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ള കാര്യത്തില്‍ പണ്ഡി•ാര്‍ക്കിടയില്‍ പല വീക്ഷണങ്ങളുമുണ്ട്.
അബൂ ഹനീഫ (റ) പറയുന്നു: ഖുര്‍ആനിലും തിരു സുന്നത്തിലും ഒരു കാര്യം ഞാന്‍ എത്തിച്ചില്ലെങ്കില്‍ സ്വഹാബിമാരുടെ വാക്കില്‍ നിന്ന് ഞാന്‍ ഉദ്ദേശിച്ചവരുടേത് എടുക്കുകയും ഉദ്ദേശിച്ചവരുടേത് ഒഴിവാക്കുകയും ചെയ്യും. ഒരാളുടെ വാക്ക് സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ മറ്റുളളവരുടെതിലേക്ക് ഞാന്‍ മാറുകയില്ല.
എന്നാല്‍ ശാഫിഈ ഇമാമിന്റെ വീക്ഷണത്തിന്റെ ചുരുക്കം സ്വഹാബമാരില്‍ നിര്‍ണ്ണിതമായ ഒരാളുടെ വാക്കേ സ്വീകരിക്കാവൂ എന്നില്ല. മാത്രമല്ല ആരുടേതും സ്വീകരിക്കാതെ മറ്റൊരു ഗവേഷണത്തിനു കൂടി അദ്ദേഹം അനുവാദം നല്‍കുന്നു. അഹ്മദ്, മാലിക് (റ) എന്നിവരും സ്വഹാബയുടെ വാക്കിനെ പലമാനദണ്ഡങ്ങളോടെ തെളിവായി സ്വീകരിക്കുന്നവരാണ്.
7. ??? ??????? സാധ്യതകള്‍ ഇല്ലാതാക്കല്‍
ഏതൊരു കാര്യവും അത് ചെയ്യല്‍ നിഷിദ്ധമല്ലെങ്കിലും അതിലൂടെ ഒരു ഹറാമിലേക്ക് എത്തിച്ചേരുമെങ്കില്‍ ഈ കാര്യത്തെയും ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനാണ് ??? ??????? എന്നു പറയുന്നത്.
മാലിക് (റ) അധിക ബാബുകളിലും ??? ??????? നെ ഒരു നിയമമായി അംഗീകരിച്ചിരിക്കുന്നു. അഹ്മദ് (റ) വും ഇതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയവരാണ്. ശാഫിഈ (റ) വും മാലിക് (റ)വും ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടില്ല.
മറ്റൊരു കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.
ഒരു കാര്യം ചെയ്താല്‍ ഹറാം നിര്‍ബന്ധമായും ഉറപ്പായും ചെയ്യപ്പടുമെങ്കില്‍ ആ കാര്യം ചെയ്യാന്‍ പാടില്ല എന്നതിനാല്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. മറിച്ച് ഒരു കാര്യം ചെയ്താല്‍ അത് ഹറാമിലേക്ക് കൊണെ്ടത്തിക്കാന്‍ സാധ്യതയുള്ള വിഷയങ്ങളിലാണ് പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമുള്ളത്.
8. ??? ??? ???????
ഇസ്‌ലാമിന് കൂടുതല്‍ വ്യാപനവും വളര്‍ച്ചയും ലഭിച്ചത് മദീനയിലായിരുന്നുവല്ലോ. ഖുര്‍ആനില്‍ കര്‍മ്മശാസ്ത്രപരമായ നിരവധി ആയത്തുകള്‍ ഇറങ്ങിയതും മദീനയില്‍ വെച്ചായിരുന്നു. അപ്പോള്‍ മദീനാ നിവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ശറഇലെ ഒരു അവലംബമായി സ്വീകരിക്കാമെന്നും മാലിക് (റ) പറയുന്നു. മാത്രമല്ല, ??? ??????നെ ????? ആക്കാന്‍ മാത്രം ശക്തി മദീനക്കാരുടെ പ്രവര്‍ത്തനത്തിനുണെ്ടന്ന് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
എന്നാലും ഭൂരിഭാഗം പണ്ഡിത•ാരും ഇതിനെ ഒരു അവലംബമായി സ്വീകരിച്ചിട്ടില്ല. ഖലീഫമാര്‍ അവര്‍ക്കെത്തുന്ന പ്രശ്‌നങ്ങളില്‍ തിരു ചര്യ എന്താണെന്ന് ഒരു സ്വഹാബി പറഞ്ഞാല്‍ മദീനക്കാരുടെ പ്രവര്‍ത്തനം അതിനെതിരാണെങ്കില്‍ പോലും അത് നിയമമാക്കുമായിരുന്നു.